• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ഇടത് കോട്ട വീണ്ടും ചുവപ്പിക്കും'; 24 ല്‍ 18 ലേറെ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് എല്‍ഡിഎഫ്

കണ്ണൂര്‍: ജില്ലാ പഞ്ചായത്തില്‍ അധികാരം നിലനിര്‍ത്തിയാല്‍ മാത്രം പോര ഭൂരിപക്ഷ കഴിഞ്ഞ തവണത്തേതിലും ഉയര്‍ത്തണമെന്ന വാശിയിലാണ് കണ്ണൂരില്‍ ഇടതുമുന്നണി പ്രചാരണം നയിക്കുന്നത്. ഡിവൈഎ്ഐ നേതാവ് പിപി ദിവ്യയെ മുന്നില്‍ നിര്‍ത്തിയാണ് മുന്നണി ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. കല്യാശേരി ഡിവിഷനില്‍ നിന്നുമാണ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ദിവ്യ മത്സരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ശക്തികേന്ദ്രമായ കല്യാശേരിയില്‍ പ്രചാരണത്തില്‍ സ്ഥാനാര്‍ഥി ഏറെ മുന്നിലെത്തുകയും ചെയ്തു. 18 ലേറെ സീറ്റുകള്‍ ഇത്തവണ ഇടതുമുന്നണി വിജയിക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

 കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

24 അംഗ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണ സമതിയില്‍ 15 സീറ്റുകള്‍ നേടിയായിരുന്നു ഇടതുമുന്നണി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. യുഡിഎഫിന് 9 സീറ്റുകളും ലഭിച്ചു. എന്നാല്‍ മുന്നണി മാറ്റത്തോടെ ഒരോ അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് എം, ജെഡിയു എന്നീ കക്ഷികള്‍ ഇടത് പാളയത്തിലെത്തിയതോടെ അവരുടെ അംഗബലം വീണ്ടു ഉയര്‍ന്നു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

ജില്ലാ പഞ്ചായത്തിലേക്കുള്ള 24 സീറ്റിൽ 15 ഇടത്ത് സി പി ഐ എമ്മും 3 സീറ്റുകളിൽ സി പി ഐ യും മത്സരിക്കും. പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ്(എം)ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം ലഭിച്ചു. ഒരു സീറ്റില്‍ എന്‍സിപിയും ജനവധി തേടുന്നു. കേരള കോണ്‍ഗ്രസിന്‍റെ വരവ് മലയോര മേഖലയിലും എല്‍ജെഡിയുടെ വരവ് പാനൂര്‍, കൂത്ത്പറമ്പ് മേഖലകളിലും മുന്നേറ്റം ഉണ്ടാക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

സീറ്റിങ് സീറ്റുകള്‍ മറിയും

സീറ്റിങ് സീറ്റുകള്‍ മറിയും

യുഡിഎഫിന്‍റെ പല സീറ്റിങ് സീറ്റുകളും ഇത്തവണ മറിയുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ പേരാവൂരില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞത് യുഡിഎഫില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് തന്നെയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷയും. കുടിയേറ്റ കർഷകർ ഏറെയുള്ള മലയോര മേഖലയുൾപ്പെടുന്ന ഡിവിഷനിൽ കേരള കോണ്‍ഗ്രസിനും വലിയ സ്വാധീനം ഉണ്ട്. വനിത സംവരണ ഡിവിഷനായ പേരാവൂരിൽ യു.ഡി.ഫിൽ നിന്നും ജനവിധി തേടുന്നത് ജൂബിലി ചാക്കോയാണ്. നിലവിൽ പേരാവൂർ പഞ്ചായത്ത് പത്താംവാർഡ് മുള്ളേരിക്കൽ അംഗമായിരുന്നു.

പേരാവൂരില്‍

പേരാവൂരില്‍

എൽഡിഎഫിൽ എൻസിപിയാണ്​ ഡിവിഷനിൽ മത്സരിക്കുന്നത്​. നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും എൻസിപി ജില്ല കമ്മിറ്റി അംഗവുമായ ഷീന ജോൺ വയലിൽ ആണ് സ്ഥാനാർഥി. കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട ഗ്രൂപ്പ് പ്രശ്നങ്ങളും യുഡിഎഫിലെ അസ്വാരസ്യങ്ങലും പേരാവൂരില്‍ പ്രതിഫലിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്.

അഴീക്കോട് ഡിവിഷനിലും

അഴീക്കോട് ഡിവിഷനിലും

അഴീക്കോട് ഡിവിഷനിലും യുഡിഎഫിന് ആശങ്കയുണ്ട്. വളപട്ടണത്തെ ലീഗ്-കോണ്‍ഗ്രസ് മത്സരമാണ് ഇവിടുത്ത ആശങ്കയ്ക്ക് അടിസ്ഥാനം. മുന്നണിയില്ലാതെ ലീഗും കോണ്‍ഗ്രസും പരസ്പരം ഏറ്റമുട്ടുന്ന വളപട്ടണം പഞ്ചായത്ത് വരുന്നത് അഴീക്കോട് ഡിവിഷനിലാണ്. വളപട്ടണത്തെ സൗഹൃദമത്സരം ജില്ലാ പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനെയും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വളപട്ടണം, അഴീക്കൽ ഡിവിഷനെയും ബാധിക്കരുതെന്ന നിർബന്ധ ബുദ്ധി നേതാക്കള്‍ക്കുണ്ടെങ്കിലും ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

ജോസഫ് വിഭാഗം

ജോസഫ് വിഭാഗം

യുഡിഎഫില്‍ അവസാന നിമിഷം വരെ ഇടഞ്ഞ് നിന്ന പിജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും താഴെക്കിടയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിലേക്കു ചോദിച്ച സീറ്റില്ലെങ്കിൽ നാലിടത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്.

തില്ലങ്കേരി

തില്ലങ്കേരി

ചര്‍ച്ചകള്‍ക്കൊടുവില്‍ കോൺഗ്രസ് വാഗ്ദാനം ചെയ്ത തില്ലങ്കേരി ഡിവിഷനിൽ തന്നെ മത്സരിക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. വിജയസാധ്യതകൾ കോൺഗ്രസ് ബോധ്യപ്പെടുത്തിയതോടെയാണു തില്ലങ്കേരി സീറ്റിനു കേരളാ കോൺഗ്രസ് വഴങ്ങിയതെന്നായിരുന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് റോജസ് സെബാസ്റ്റ്യൻ പറഞ്ഞത്.

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

  English summary
  kerala local body election 2020; will win more than 40 seats in kannur district panchayath: says ldf
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X