ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി; എന്തു ചെയ്യുമെന്നറിയാത നേതാക്കളും അണികളും
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണങ്ങള്‍ ശക്തമാക്കുകയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. അവസാന ഘട്ട പ്രചരണ എന്ന നിലയ്ക്ക് വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് പെട്ടിയിലാക്കുന്നതിന്റെ തിരക്കിലാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് കണ്ണൂരില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുന്നത്. അണികളെയും നേതാക്കളെയും ഞെട്ടിച്ച് ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂരിലെ മാലൂര്‍ പഞ്ചായത്തിലാണ് സംഭവം.

കാസര്‍കോട് സ്വദേശിയുമായി
മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന ഭര്‍തൃമതിയായ സ്ഥാനാര്‍ത്ഥിയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസര്‍കോട് സ്വദേശിയുമായി ഒളിച്ചോടിയത്. പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം. ഇതോടെ പഞ്ചായത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വെട്ടിലായിരിക്കുകയാണ്.

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്
ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന് പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയിട്ടില്ല.

ഒടുവില്‍ അന്വേഷണം
പിന്നീട് സ്ഥാനാര്‍ത്ഥിയെ കാണാതായതോടെ നേതാക്കളും പ്രവര്‍ത്തകരും അന്വേഷണം നടടത്തി. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലസായത്. വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി അടുപ്പമുണ്ടെന്നാണ് വിവരം. ഇയാള്‍ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തിയതോടെയാണ് ഒളിച്ചോടിയത്.

വീണ്ടും അടുത്തു
കാമുകന് നാട്ടിലെത്തിയതോടെ ഇവര്‍ തമ്മില്‍ വീണ്ടും അടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരോട് എന്തു പറയും
പോയ സ്ഥാനാര്‍ത്ഥി ഇനി എന്താലായും തിരിച്ചുവരില്ലെന്നാണ് സൂചന. ഇതോടെ നാട്ടുകാരോട് എന്ത് പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒളിച്ചോടാമായിരുന്നില്ലെ എന്നാണ് ഇപ്പോള്‍ അണികളും നേതാക്കളും ഇരുവരോടും ചോദിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications