കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി; എന്തു ചെയ്യുമെന്നറിയാത നേതാക്കളും അണികളും

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണങ്ങള്‍ ശക്തമാക്കുകയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. അവസാന ഘട്ട പ്രചരണ എന്ന നിലയ്ക്ക് വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് പെട്ടിയിലാക്കുന്നതിന്റെ തിരക്കിലാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് കണ്ണൂരില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുന്നത്. അണികളെയും നേതാക്കളെയും ഞെട്ടിച്ച് ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂരിലെ മാലൂര്‍ പഞ്ചായത്തിലാണ് സംഭവം.

 കാസര്‍കോട് സ്വദേശിയുമായി

കാസര്‍കോട് സ്വദേശിയുമായി

മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന ഭര്‍തൃമതിയായ സ്ഥാനാര്‍ത്ഥിയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസര്‍കോട് സ്വദേശിയുമായി ഒളിച്ചോടിയത്. പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം. ഇതോടെ പഞ്ചായത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വെട്ടിലായിരിക്കുകയാണ്.

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്

ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയിട്ടില്ല.

ഒടുവില്‍ അന്വേഷണം

ഒടുവില്‍ അന്വേഷണം

പിന്നീട് സ്ഥാനാര്‍ത്ഥിയെ കാണാതായതോടെ നേതാക്കളും പ്രവര്‍ത്തകരും അന്വേഷണം നടടത്തി. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലസായത്. വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി അടുപ്പമുണ്ടെന്നാണ് വിവരം. ഇയാള്‍ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തിയതോടെയാണ് ഒളിച്ചോടിയത്.

വീണ്ടും അടുത്തു

വീണ്ടും അടുത്തു

കാമുകന്‍ നാട്ടിലെത്തിയതോടെ ഇവര്‍ തമ്മില്‍ വീണ്ടും അടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 നാട്ടുകാരോട് എന്തു പറയും

നാട്ടുകാരോട് എന്തു പറയും

പോയ സ്ഥാനാര്‍ത്ഥി ഇനി എന്താലായും തിരിച്ചുവരില്ലെന്നാണ് സൂചന. ഇതോടെ നാട്ടുകാരോട് എന്ത് പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒളിച്ചോടാമായിരുന്നില്ലെ എന്നാണ് ഇപ്പോള്‍ അണികളും നേതാക്കളും ഇരുവരോടും ചോദിക്കുന്നത്.

'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ

തിരുവനന്തപുരത്ത് ഒത്തുകളി ആരോപണം, ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് നടന്നെന്ന് മുന്നണികള്‍തിരുവനന്തപുരത്ത് ഒത്തുകളി ആരോപണം, ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് നടന്നെന്ന് മുന്നണികള്‍

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് കളളവോട്ടെന്ന് പരാതി, ബിജെപി കളളവോട്ട് ചെയ്തെന്ന് സിപിഎംതദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് കളളവോട്ടെന്ന് പരാതി, ബിജെപി കളളവോട്ട് ചെയ്തെന്ന് സിപിഎം

വീണ്ടും അംഗീകാര നിറവിൽ, ലോകത്തെ സ്വാധീനിച്ച 12 സ്ത്രീകളുടെ പട്ടികയിൽ കെകെ ശൈലജയുംവീണ്ടും അംഗീകാര നിറവിൽ, ലോകത്തെ സ്വാധീനിച്ച 12 സ്ത്രീകളുടെ പട്ടികയിൽ കെകെ ശൈലജയും

Recommended Video

cmsvideo
Actor Krishnakumar exclusive interview

English summary
Kerala Local Body Election: A Married BJP candidate eloped with her lover In Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X