രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കണ്ണൂർ കോർപ്പറേഷനിലേക്ക്: ഇടതിനും വലതിനും സ്വാധീനം തുല്യം, ഫലം എന്താകും?
കണ്ണൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്താകെ ഏറ്റവും ചർച്ചയാത് കണ്ണൂർ കോർപ്പറേഷനിലെ തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ തവണ ഇരു മുന്നണികളും തുല്യസീറ്റുനേടി ബലാബലം നിന്നപ്പോൾ ജയിച്ച് കയറിയ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതുമുന്നണി കോർപ്പറേഷന്റെ ഭരണം നേടുകയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ സ്വതന്ത്രനെ മുന്നണിയിൽ തിരിച്ചെത്തിച്ച് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഇത്തരത്തിൽ നിരവധി രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായ കണ്ണൂർ കോർപ്പറേഷൻ ആര് നേടുമെന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.
സ്വതന്ത്രന്റെ ഇഷ്ടപ്രകാരം ഇടതും വലതും ചാടിക്കളിച്ച ഭരണമാണ് കഴിഞ്ഞ തവണയെങ്കിൽ ഇത്തവണ സ്ഥിരതയുള്ള ഭരണത്തിന് വേണ്ടിയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ലക്ഷ്യം വെച്ച വികസനം നടത്താൻ ഇരു മുന്നണികൾക്കും സാധിക്കാതെ പോയത് ഭരണത്തിലെ അസ്ഥിരത കൊണ്ടാണെന്ന് ഇരു മുന്നണികളും തുറന്ന് സമ്മതിക്കുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി കോർപ്പറേഷനിൽ നടക്കുന്നത്. ഒരു സീറ്റുപോലും ഭരണം പിടിക്കുന്നതിൽ അത്രയധികം നിർണ്ണായകമാകും.

സീറ്റ് 40ൽ കുറയില്ലെന്നും കഴിഞ്ഞ വോട്ടുകൾക്ക് നഷ്ടമായ സീറ്റുകൾ നിഷ്പ്രയാസം തിരിച്ചുപിടിക്കാൻ കഴിയുമെന്നും യുഡിഎഫ് അവകാശവാദമുന്നയിക്കുന്നു. യുഡിഎഫിലെ പടലപ്പിണക്കങ്ങളും വിമത നീക്കവും ഗ്രൂപ്പ് തർക്കങ്ങളും എല്ലാം ചേർന്നാണ് കഴിഞ്ഞ തവണ മുന്നണിയെ പിന്നോട്ടടിച്ചത്. ഇവയെല്ലാം പരിഹരിക്കാൻ കഴിഞ്ഞുവെന്ന് അവകാശപ്പെടുമ്പോഴും വിമതർ നിർണ്ണായകമാകുന്ന തായത്തെരുവും കാനത്തൂരും ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. കഴിഞ്ഞ തവണ വിജയിച്ച 27 സിറ്റിംഗ് കൌൺസിലർമാർ അവരുടെ ഡിവിഷനുകളിൽ അഞ്ച് വർഷം കൊണ്ടുണ്ടാക്കിയെടുത്ത ജനസമ്മതിയുമാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. നിലവിലുള്ളവ നിലനിർത്താനും അഞ്ച് ഡിവിഷനുകൾ പുതിയതായി പിടിച്ചെടുക്കാനും കഴിയുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications