തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തും, അടുത്ത അഞ്ച് ദിവസം ജില്ലയിൽ!!
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പ്രചാരണം ശക്തമാക്കാനൊരുങ്ങി സിപിഎം. ജില്ലയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തിയിട്ടുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പരിപാടികൾ വിലയിരുത്തും. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ അനൌദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. കൂടാതെ ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. ഇതിനായി പദ്ധതി പ്രദേശങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

ആവേശകരമായി തന്നെ സമാപിച്ചു. മുതിർന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാന ലാപ്പിൽ കളം നിറഞ്ഞത് പ്രചാരണത്തിന്റെ ആവേശം വർധിപ്പിച്ചു. പതിവ് തിരഞ്ഞെടുപ്പുകളിലെ കൊട്ടിക്കലാശമില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി. അഞ്ച് ജില്ലകളിൽ ഈ മാസം എട്ടിന് തിരഞ്ഞെടുപ്പ് നടക്കും. ചൊവ്വാഴ്ച കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 16നാണ് ഫലപ്രഖ്യാപനം.
Recommended Video



Click it and Unblock the Notifications