കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർഥിക്കെതിരെ അപവാദ പ്രചാരണം, പോലീസിൽ പരാതി!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആന്തൂരിലെ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തിയതായി പരാതി. മഹിളാ അസോസിയേഷൻ നേതാവും ആന്തൂർ നഗരസഭ കുറ്റിപ്പുറം വാർഡ് സ്ഥാനാർത്ഥിയുമായി ഓമന മുരളീധരനെതിരെയാണ് ബിജെപി അപവാദപ്രചാരണം നടത്തിയെന്നാരോപിച്ചാണ് തളിപ്പറമ്പ് ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടുള്ളത്.

 തലക്കെട്ടു സഹിതം മാധ്യമങ്ങള്‍ക്ക് സന്ദേശം കൈമാറി ഇഡി; ആരോപണവുമായി തോമസ് ഐസക് തലക്കെട്ടു സഹിതം മാധ്യമങ്ങള്‍ക്ക് സന്ദേശം കൈമാറി ഇഡി; ആരോപണവുമായി തോമസ് ഐസക്

സ്ഥാനാർത്ഥിയുടെ ചിത്രം സഹിതം വോട്ടർമാരോടുള്ള അഭ്യർത്ഥന എന്ന തരത്തിൽ മോശമായ തരത്തിലാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂരിൽ ആറ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളെ വ്യാപകമായ അപവാദ പ്രചാരങ്ങളുമായി ബിജെപി രംഗത്തെത്തിയിട്ടുള്ളതെന്നാണ് മഹിളാ അസോസിയേഷൻ സെക്രട്ടറി പി കെ ശ്യാമള ആരോപിച്ചു.

 cpm-15

കടമ്പേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച് സിപിഎമ്മിനെ പ്രകോപിതരാക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഡിജിപിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും ശ്യാമള പറഞ്ഞു. സംഭവത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പിയ്ക്കാണ് നിലവിൽ പരാതി നൽകിയിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കണ്ണൂരിൽ ഇരു പാർട്ടികളും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തിട്ടുള്ളത്.

English summary
Kerala Local Body Election: Complaint registers over campaign against LDF Woman candidate in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X