കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ വ്യാപക അക്രമവും കള്ളവോട്ടുമെന്ന് പരാതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപക അക്രമവും കള്ളവോട്ടും നടന്നുവെന്ന് പരാതി. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു. ഏഴാം വാര്‍ഡിലെ ബൂത്ത് ഏജന്റ് നിസാറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത നിസാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വലിച്ചിറക്കി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

 എൽഡിഎഫിനെതിരായ വ്യാജപ്രചാരണം നേരത്തെ തുടങ്ങിയത്‌ സമ്പൂർണ പരാജയം കാത്തിരിക്കുന്നതിനാൽ: എംവി ജയരാജൻ എൽഡിഎഫിനെതിരായ വ്യാജപ്രചാരണം നേരത്തെ തുടങ്ങിയത്‌ സമ്പൂർണ പരാജയം കാത്തിരിക്കുന്നതിനാൽ: എംവി ജയരാജൻ

നിസാറിനെ പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്നും മാറ്റി. ഇതേ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സിദ്ദിഖ് കെ.പിയുടെ വീടിനുനേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറ് നടന്നിരുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെയും സി.പി.എം- ഡി.വൈ.എഫ്.ഐ സംഘം മര്‍ദ്ദിച്ചു. ബൂത്തില്‍ നിന്ന് വലിച്ചു പുറത്തിട്ടായിരുന്നു മര്‍ദ്ദനം.

muslilleague-1

മുഴപ്പിലങ്ങാട് ഏട്ടാം വാര്‍ഡില്‍ യു.ഡി.എഫ് ചീഫ് എജന്റിനും സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. എന്നാൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ ബി.ജെ.പി പ്രവർത്തകനായ പ്രേമദാസന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകനായ പ്രേമരാജൻ ചെയ്തുവെന്ന് സി.പി.എം ആരോപിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ എൽ.ഡി.എഫ് പ്രവർത്തകനാണ് അതിരാവിലെ തങ്ങളുടെ പ്രവർത്തകന്റെ വോട്ടു ചെയ്തതെതാണ് ബി.ജെ.പിയുടെ ആരോപണം.

കടന്നപ്പള്ളിയിലെ പാണപ്പുഴ പഞ്ചായത്തിലെ ആറാം വാർഡായ ആലക്കോട് സ്വന്തം സഹോദരന്റെ വോട്ടു ചെയ്യാനെത്തിയ പതിനാറു വയസുകാരൻ പിടിയിലായി.ഗൾഫിലുള്ള സഹോദരന്റെ വോട്ടു ചെയ്യാനെത്തിയ തി നാ ണ് പിടിയിലായത്.ഇയാൾക്കെതിരെ ആൾമാറാട്ടത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവർത്തകരുടെ ഒത്താശയോടെയാണ് കള്ളവോട്ടെന്ന് സി.പി.എം ആരോപിച്ചു ആന്തൂർ നഗരസഭയിലെ ഒൻപത്, പതിനഞ്ച് വാർഡുകൾ വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.

കടമ്പേരി എ .എൽ .പി സ്കൂളായ ഒൻപതാം വാർഡിൽ മൂന്ന് പൊലിസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.ബി.ജെ.പി നേതാക്കളായ കെ.രഞ്ചിത്ത്, എൻ.ഹരിദാസ് എന്നിവർ ബൂത്തുകൾ സന്ദർശിക്കൻ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.ഇതിനിടെ മുഴക്കുന്ന് പഞ്ചായത്തിലെ ബൂത്തിനരികെയുള്ള പാലത്തിനടിയിൽ നിന്നും പൊലിസ് ആറു ബോംബുകൾ കണ്ടെത്തി. ഇവിടെ വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.ഇതിനിടെ

കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടര്‍പട്ടികയില്‍ 292 പരേതരുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി വരണാധികാരിക്ക് ലിസ്റ്റ് നല്‍കി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതര്‍ക്ക് കൈമാറിയത്. ഇവർ വോട്ടു ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

English summary
Kerala Local Body Election: Complaints againstv violence and fake vote in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X