കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമത സ്ഥാനാർത്ഥികൾ ഭീഷണിയാവുമോ? യുഡിഎഫിൽ ആശങ്ക, സീറ്റ് വിഭജനത്തിൽ ഇടഞ്ഞവർ സ്വതന്ത്രർ!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികൾ ഭീഷണിയാവുമെന്ന ആശങ്കയിൽ യുഡിഎഫ്. പേരാവൂർ പഞ്ചായത്തിൽ മൂന്ന് വാർഡുകളിലും പേരാവൂർ ബ്ലോക്കിൽ കോളയാട് ഡിവിഷനിലുമാണ് വിമതർ മത്സരരംഗത്തുള്ളത്. പേരാവൂർ പഞ്ചായത്തിലെ വർഷങ്ങളായുള്ള ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ മുന്നണിക്കുള്ളിലെ തമ്മിൽത്തല്ലും സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ശബരിമലയിൽ പ്രതിദിനം അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ ശുപാർശ: വരുമാനം കുറയുന്നത് തിരിച്ചടി!!ശബരിമലയിൽ പ്രതിദിനം അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ ശുപാർശ: വരുമാനം കുറയുന്നത് തിരിച്ചടി!!

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തവർ സ്വതന്ത്ര സ്ഥാനാർത്ഥികളായി ഗോദയിലേക്കിറങ്ങുകയായിരുന്നു. യുഡിഎഫ് നിർത്തിയ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൂന്നിടത്ത് കോൺഗ്രസ് വിമതന്മാരാണ് മത്സരിക്കുന്നത്. ഒരിടത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പേരാവൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ യുഡിഎഫ് അംഗം ബിന്ധു സോമനാണ് യൂത്ത് കോൺഗ്രസ് നേതാവ് സന്തോഷ് പാമ്പാറയ്ക്കെതിരെ മടപ്പുരച്ചാൽ വാർഡിൽ മത്സരിക്കുന്നത്.

Recommended Video

cmsvideo
എറണാകുളം; പാലാരിവട്ടം പാലത്തിനടിയിലെ ഗതാഗതം താൽകാലികമായി റദ്ദാക്കി
 congress-flag-600


അതേ സമയം കല്ലടി വാർഡിൽ ഔദ്യോഗിക സ്ഥാനാർത്ഥി ജോബിക്കെതിരെ ജോർജ് പള്ളിക്കുടിയിലും തൊണ്ടിയിൽ വാർഡിലെ ഔദ്യോഗിക സ്ഥാനാർത്ഥി രാജുവിനെതിരെ ബെന്നി ചിറമ്മലും വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. വളവിൽ വാർഡിൽ കോൺഗ്രസിനെതിരെ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. കോളയാട് ഡിവിഷനിൽ എംജെ പാപ്പച്ചെനതിരെ മുൻ മണ്ഡലം പ്രസിഡന്റാണ് മത്സരിക്കുന്നത്. ഈ സീറ്റിൽ വിജയ പ്രതീക്ഷ പുലർത്തുന്നില്ലെങ്കിലും കോളയാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

English summary
Kerala Local Body election: Congress in Confusion over rebels to contests in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X