കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശാന്തവും സുഗമമവുമായ തദ്ദേശ തിരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ ടിവി സുഭാഷിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. ജില്ലയിൽ സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പ് സാധ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് വീഡിയോ കോൺഫറൻസ് മുഖേന നടന്ന യോഗത്തിൽ കളക്ടർ അഭ്യർത്ഥിച്ചു.

 തദ്ദേശ തിരഞ്ഞെടുപ്പ്: ആന്തൂർ നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പ്: ആന്തൂർ നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പിന്തുണ വാഗ്ധാനം ചെയ്തു. എല്ലാ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഹരിത പെരുമാറ്റച്ചടങ്ങൾക്കൊപ്പം കൊവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന സവിശേഷത കുടി ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

kannur123

നാമനിർദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനവും വിജയാഹ്ലാദവും വരെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് 13 നോഡൽ ഓഫീസർമാരെ ഇതിനകം നിയമച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് വരണാധികാരിയായ ജില്ലാ കളക്ടർ ഉപ വരണാധികാരിയായ എഡിഎം എന്നിവരുടെ നേതൃത്വത്തിൽ സൌകര്യമൊരുക്കും.

Recommended Video

cmsvideo
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ്; ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്ന് ജില്ലാ കളക്ടർ

കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടതുള്ളതിനാലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്നവരുടെ സൌകര്യം പരിഗണിച്ചും സ്ഥാനാർത്ഥികൾക്ക് സമയക്രമം പാലിച്ചുനൽകുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

English summary
Kerala Local Body election: District collector seeks to held normal election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X