കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ പുറത്തുവിടണം, പരിശോധിക്കാന്‍ നിരീക്ഷകര്‍

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ക്ലീന്‍ ആക്കാന്‍ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകളെ കുറിച്ചുള്ള കാര്യങ്ങളാണ് കമ്മീഷന് മുന്നിലുള്ളത്. ഇക്കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ കൃത്യമായി പുറത്തുവിടണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഇതിനായി പ്രത്യേക നിരീക്ഷകരെയും ഒരുക്കിയിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാ കണക്കുകള്‍ പുറത്തുവിടണമെന്നാണ് നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

1

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ചെലവുകള്‍ നിശ്ചിത ഫോമില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ദൈനം ദിന കണക്കുകള്‍ പരിശോധിക്കുന്നതിനും അവരുടെ തെരഞ്ഞെടുപ്പ് ചിലവുകളെ സംബന്ധിച്ച് അതാത് ഇടങ്ങളില്‍ വിലയിരുത്തല്‍ നടത്തുന്നതിനും ചിലവ് നിരീക്ഷകരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍ നടത്തിയ യോഗങ്ങള്‍ സംബന്ധിച്ചും ചിലവ് നിരീക്ഷകര്‍ പരിശോധന നടത്തും.

ഇവര്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ള കണക്കുകള്‍ സ്ഥാനാര്‍ത്ഥിയോ ഏജന്റോ ഹാജരാക്കണം. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് ദിവസവും ഇവര്‍ക്ക് കണക്കുകള്‍ പരിശോധിക്കാവുന്നതാണ്. അതിന് വേണ്ടി സ്ഥാനാര്‍ത്ഥികള്‍ കൃത്യമായി കണക്ക് സൂക്ഷിക്കണം. ഗ്രാമപഞ്ചായത്തില്‍ 25000, ബ്ലോക് പഞ്ചായത്തില്‍ 75000, ജില്ലാ പഞ്ചായത്തില്‍ 1,50000, മുനിസിപ്പാലിറ്റിയില്‍ 75000 മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1,50000 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട തിയ്യതിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതിക്കും ഇടയ്ക്ക് സ്ഥാനാര്‍ത്ഥിയോ ഏജന്റോ ഇവര്‍ക്ക് പരമാവധി ചെലവാക്കാവുന്ന തുക.

ചെലവ് ചെയ്ത തിയതി അല്ലെങ്കില്‍ ചിലവഴിക്കാന്‍ അധികാരപ്പെടുത്തിയ തിയതി, ചിലവിന്റെ സ്വാഭാവം, തപാല്‍, അച്ചടി, ചുവരെഴുത്ത് പരസ്യം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗങ്ങള്‍, വാഹന വാടക, തുടങ്ങിയവ ഏതെന്ന് കൃത്യമായി വ്യക്തമാക്കണം. ചിലവ് തുക ഓരോ ഇനത്തിലും പ്രത്യേക കാണിച്ചിരിക്കണം. അതില്‍ മൊത്തം കൊടുത്ത തുകയും കൊടുക്കാനുള്ള തുകയും വേര്‍തിരിച്ച് എഴുതുകയും വേണം.

English summary
kerala local body election: every candidate should release expense list says kannur collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X