കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെപിസിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണ്ണൂരിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല: കെ സുധാകരൻ

Google Oneindia Malayalam News

കണ്ണൂർ: കെപിസിസിയുടെ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും വിരുദ്ധമായി തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്ന് കണ്ണൂർ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കെ സുധാകരൻ പറഞ്ഞു. ചില കോണുകളിൽ നിന്നുയരുന്ന മറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്. ജില്ലയിൽ ഡിസിസി പ്രസിഡന്റ് കൺവീനറായി പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളുള്ള ജില്ലാ തല സ്ഥാനാർത്ഥി നിർണയ തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിട്ടുള്ളത്.

പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലെയും തലശ്ശേരി നഗരസഭയിലെ ഒരു ഡിവിഷനിലെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം കെപിസിസിയുടെ സമിതിയ്ക്ക് വിടാൻ തീരുമാനിച്ചിരുന്നില്ല. കെ സുധാകരൻ എംപിയും സണ്ണി ജോസഫ് എംഎൽഎയും ഉൾപ്പെടെയുള്ളവരും മുതിർന്ന നേതാക്കളും കെപിസിസി ഭാരവാഹികളും അംഗങ്ങളായ ജില്ലാ തിരഞ്ഞെടുപ്പ് സമിതിയിൽ ഒരംഗം പോലും വിഷയം കെപിസിസിയ്ക്ക് പരിശോധിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

19-ksudhakaran-01-15

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കെപിസിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണ്ണൂരിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല; കെ സുധാകരൻ

സതീശൻ പാച്ചേനി നേതൃത്വം നൽകുന്ന പാർട്ടി ഘടകത്തിനെതിരെ അനവസരത്തിലാണ് വിമർശനം ഉന്നയിക്കുന്നത്. ഇത് പാർട്ടിപ്രവർത്തകരുടെ ഇടയിൽ സ്വാധീനവും ജനസമ്മതിയുമില്ലാത്ത നിർജീവാവസ്ഥയിൽ നിൽക്കുന്ന ചിലരുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റായി ചുതലയേറ്റതിന് ശേഷം വിശ്രമമില്ലാതെ പാർട്ടി ഭരവാഹികൾക്ക് മാതൃകയായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന നേതാവ് കൂടിയാണ് സതീശൻ പാച്ചേനിയെന്നും സുധാകരൻ പറഞ്ഞു.

English summary
Kerala Local Body election: K Sudhakaran says keeps all the formalities over candidate selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X