കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനും

Google Oneindia Malayalam News

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കെപിസിസിയും കണ്ണൂര്‍ ഡിസിസിയും തമ്മില്‍ പരസ്യ ഏറ്റമുട്ടലാണ് ഉണ്ടായത്. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തീരുമാനത്തില്‍ ജില്ലയില്‍ നിന്നും അതിശക്തമായ വിമര്‍ശനാണ് ഉയരുന്നത്. മുല്ലപ്പള്ളിയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയില്‍ മത്സരിക്കുമെന്നാണ് കെ സുധാകരന്‍ എംപിയും വ്യക്തമാക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ അസംതൃപ്തി പരസ്യമായി പുറത്ത് വന്നിരിക്കുകയാണ്.

ഇരിക്കൂർ ബ്ലോക്കില്‍

ഇരിക്കൂർ ബ്ലോക്കില്‍


കണ്ണൂർ ഇരിക്കൂർ ബ്ലോക്കിലെ ഒരു ഡിവിഷൻ, തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ ഇവിടെ നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഒടുവില്‍ ഡിസിസി ഇടപെട്ട് മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

തീരുമാനം അംഗീകരിക്കില്ല

തീരുമാനം അംഗീകരിക്കില്ല

എന്നാല്‍ ജില്ലാ നേതൃത്വത്തില്‍ നിന്നും സീറ്റ് നിഷേധിക്കപ്പെട്ട വിഭാഗം നേരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് പരാതി നല്‍കി. പരാതി പരിഗണിച്ച മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം പോലും തേടാതെ പരാതിക്കാരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് ജില്ലാ നേതൃത്വും കെ സുധാകരനും ഒരുപോലെ നിലപാട് എടുക്കുകയായിരുന്നു.

ഡിസിസിയോട് ആലോചിക്കാതെ

ഡിസിസിയോട് ആലോചിക്കാതെ

ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്നാണ് കെ സുരേന്ദ്രന്‍ പരസ്യമായി വ്യക്തമാക്കിയത്. വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. കെപിസിസി അംഗീകാരം നല്‍കിയ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും ചിഹ്നം അവര്‍ക്കായിരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

ഏറ്റുമുട്ടുന്നത്

ഏറ്റുമുട്ടുന്നത്

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷനില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബേബി തോലാനിക്കലും ജോജി വര്‍ഗീസ് വട്ടോളിയുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇതില്‍ ഡിസിസിയുടെ അംഗീകാരം ലഭിച്ച ബേബി തോലാനിക്കലിനാണ് കൈപ്പത്തി ചിഹ്നം കിട്ടയത്. ബേബിക്ക് ചിഹ്നം അനുവദിച്ച് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ പാച്ചേനി വരണാധികാരിക്ക് കത്തു നല്‍കിയിരുന്നു.

കെപിസിസി അംഗീകാരം

കെപിസിസി അംഗീകാരം

ഇതിനിടെ ജോജി നല്‍കിയ പരാതി പരിഗണിച്ച് കെപിസിസി അപ്പീല്‍ കമ്മറ്റി ബേബിയുടെ ചിഹ്നം മരവിപ്പിച്ച് ജോജിക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡിസിസി തയ്യാറായില്ല. ചിഹ്നം കിട്ടിയില്ലെങ്കിലും കെപിസിസി അംഗീകരിച്ച ഔദ്യോഗിക സ്ഥാനാര്‍ഥി താനാണെന്നാണ് ജോജി പറയുന്നുത്. അലമാരയാണ് അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയ ചിഹ്നം.

തിരുവങ്ങാട് വാർഡിലും

തിരുവങ്ങാട് വാർഡിലും

തന്നോട് ആരും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടില്ലെന്നും കൈപ്പത്തി ചിഹ്നത്തില്‍ നില്‍ക്കുന്ന താന്‍ തന്നെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നുമാണ് ബേബി പറയുന്നത്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരണ് ഇരുവരും. നഗരസഭയിലെ തിരുവങ്ങാട് വാർഡിലും (വാർഡ്-40) കോൺഗ്രസിന് രണ്ട് സ്ഥാനാർഥികളുണ്ട്. ഐ ഗ്രൂപ്പിലെ കെ. ജിതേഷാണ് പാർട്ടി ചിഹ്നമായ കൈ അടയാളത്തിൽ ഇവിടെ മത്സരിക്കുന്നത്.

ഡിസിസിയും

ഡിസിസിയും


എന്നാൽ, കെപിസിസിയുടെ അംഗീകാരത്താടെ എ ഗ്രൂപ്പിലെ വി.വി. ഷുഹൈബും േകാൺഗ്രസ് സ്ഥാനാർഥിയായി എത്തി. ഇതോടെ 40ാം വാർഡിൽ കോൺഗ്രസിന് സ്ഥാനാർഥികൾ രണ്ടായി. മത്സരത്തില്‍ നിന്ന് പിന്മ‍ാറാന്‍ ഇരുവരും തയ്യാറാകാത്തതിനാല്‍ പ്രത്യക്ഷത്തില്‍ മത്സരം കെപിസിസിയും ഡിസിസിയും തമ്മിലായി. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നയാളുകളെ സ്ഥാനാർഥിയായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഷുഹൈബിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഡിസിസി തള്ളിയത്.

വടകരയില്‍

വടകരയില്‍

വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി നേരത്തെ കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. ആര്‍എംപി-യുഡിഎഫ് സഖ്യത്തിന്‍റെ ഭാഗമായി ആര്‍എംപിക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് വിമതന് മുല്ലപ്പളി രാമചന്ദ്രന്‍ കൈപ്പത്തി ചിഹ്നം അനുവദിച്ചതാണ് കെ മുരളീധരനെ പ്രകോപിപ്പിച്ചത്.

സ്വന്തം സ്ഥാനാര്‍ഥി

സ്വന്തം സ്ഥാനാര്‍ഥി

മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ വടകരയില്‍ പ്രചാരണത്തിനില്ലെന്നാണ് കെ മുരളീധരന്റെ നിലപാടെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. കല്ലാമലയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റി താല്‍പര്യമുണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. സീറ്റ് ആര്‍എംപിക്ക് കൈമാറിയ ശേഷം ധാരണ തെറ്റിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

English summary
kerala local body election; K sudharan says will not accept mullappally's stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X