കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേങ്ങാട് പടുവിലായിൽ പോര് ശക്തം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ചിത്രത്തിലില്ലാതെ ബിജെപി

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വേങ്ങാട് പടുവിലായി വാർഡിൽ ശക്തമായ മത്സരമാണ് ഇത്തവണ അരങ്ങേറുന്നത്. സീറ്റ് നിലനിർത്താൻ എൽഡിഎഫും വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫും കനത്ത പോരാട്ടമാണ് നടത്തിവരുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ മൂന്നാം തവണയും വീടുകളിലെത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും.

കർഷകർ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് അതിന് കഴിഞ്ഞെന്ന് വരില്ല: രാഹുൽ ഗാന്ധികർഷകർ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് അതിന് കഴിഞ്ഞെന്ന് വരില്ല: രാഹുൽ ഗാന്ധി

തുടർച്ചയായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഇരുപതാം വാർഡായ പടുവിലായിൽ 1306 വോട്ടർമാരാണുള്ളത്. 2006ൽ നേടിയ 196 വോട്ടുകളുകളുടെ ഭൂരിപക്ഷം വർധിപ്പിക്കാൻ മൂന്നാം ഘട്ടവും വീടുകളിലെത്തി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. വാർഡിലെ വിവിധ ഭാഗങ്ങളിൽ കുടുംബ യോഗങ്ങളും പാർട്ടി വിളിച്ചുചേർത്തിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തോടെ തന്നെ സീറ്റ് നിലനിർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ സുധാകരൻ പറയുന്നു. തുടർച്ചയായ ഇടത് ഭരണത്തിൽ മാറ്റം വരുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് വോട്ട് തേടുന്നത്. കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചും വോട്ടർമാരെ നേരിൽക്കണ്ടും തങ്ങൾക്കുള്ള വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് യുഡിഎഫ്.

 oneindia-16054176

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂർ വേങ്ങാട് പടുവിലായിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം

ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണെന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എൽഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി മധുസൂദനൻ പറയുന്നു. വാർഡിലെ ജനങ്ങൾ ഭരണമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനുത്തരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയ്ക്കായി വിനോദ് ചാത്തോത്താണ് മത്സരിക്കുന്നത്. എന്നാൽ എൽഡിഎഫ്- യുഡിഎഫ് മത്സരത്തിനാണ് ഈ വാർഡ് വേദിയാവുക.

English summary
Kerala Local Body Election: LDF and UDF to fight for power in Vengad Paduvilayil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X