തൃപ്പങ്ങോട്ടൂർ പിടിക്കാൻ എൽഡിഎഫ്; വേറിട്ട പ്രചാരണവുമായി സ്ഥാനാർത്ഥി, കണ്ണുവെച്ചത് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ്!!
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിക്കാനായി വ്യത്യസ്തമായ മാർഗ്ഗം തേടി സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എട്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഷിബിനയാണ് തിരഞ്ഞെടുപ്പ് ചിഹ്നമായ മൺകലവുമായി പ്രചാരണത്തിനെത്തിയത്. വോട്ടർമാർ ചിഹ്നം മറക്കാതിരിക്കാനാണ് ഈ മാർഗ്ഗം സ്വീകരിച്ചതെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.
സ്ഥാനാർത്ഥി മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയവരുടെ കയ്യിലെല്ലാം ഓരോ മൺകലങ്ങളുണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നവുമായി വീടുകൾ കയറിയിറങ്ങിയതോടെ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും ഷിബിന പറയുന്നു.
Recommended Video


യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ എട്ടാം വാർഡിലാണ് വ്യത്യസ്ത പ്രചാരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് പിടിക്കാനെത്തിയത്. വ്യത്യസ്തമായ പ്രചാരണ മാർഗ്ഗങ്ങളിലൂടെ ഈ സീറ്റ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർത്ഥിയും എൽഡിഎഫും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡിസംബർ 14നാണ് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications