തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ 15 വാർഡുകളിൽ എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികളില്ല. ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളും ഇടതുമുന്നണിക്ക് എതിരാളികല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
മുല്ലപ്പള്ളിക്കെതിരെ രണ്ടും കൽപ്പിച്ച് സരിത; തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമോ,നോട്ടീസ് നൽകി
ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും കാങ്കോൽ, ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ട് വാർഡുകളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരാളികളില്ല. മൊറാഴ, കാങ്കൂൽ, കൊൾമൊട്ട, നണിച്ചേരി, ആന്തൂർ, പൊഴക്രോം എന്നീ വാർഡുകളിലും സിപിഎം സ്ഥാനാർത്ഥി മാത്രമാണ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ ആന്തൂരിൽ 14 ഇടങ്ങളിൽ എതിരാളികളില്ലാതെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂർ, മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടങ്ങളിലും ഇടതുമുന്നണിയ്ക്ക് എതിർ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, അടുവാപ്രം നോർത്ത്, കരിമ്പിൽ, കോവുന്തറ വാർഡുകളിലാണിത്. കാങ്കോൽ, ആലപ്പടമ്പ് എന്നിവിടങ്ങളിലെ രണ്ട് പഞ്ചായത്തുകളിലും കയ്യൂർ, ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർത്ഥികൾ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.

തളിപ്പറമ്പ് നഗരസഭയിലെ കൂവോട് വാർഡിലും കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും ഇടത് മുന്നണികൾ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. അതേ സമയം കാസർഗോഡ് ജില്ലയിലെ കയ്യൂർ, ചീമേനി പഞ്ചായത്തിലെ ഒരു വാർഡ് മടിക്കൈ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ എന്നിവിടങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ പത്രിക സമർപ്പിച്ചിട്ടില്ല.
എന്നും ഇടത് കോട്ട; എല്‍ജെഡിയും ഇപ്പുറത്തെത്തി; ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യം 55 ലേറെ സീറ്റുകള്‍
ശോഭ സുരേന്ദ്രന് ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടിക
നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ആളൂര്‍ പിന്മാറി; പള്‍സറിന് പുതിയ അഭിഭാഷകന്, ആളൂര്‍ പറയുന്നത്...
ഇത് സിപിഎം; ഒരു രോമത്തെ പോലും തൊടാനാകില്ല, ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോടിയേരി!
ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്