കണ്ണൂരിൽ അങ്കത്തിന് മാധ്യമപ്രവർത്തകനും: ആശുപത്രി വാർഡിൽ പോരാട്ടം കനക്കും
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പുറത്തുവരുന്നത് ശുഭവാർത്ത. മാധ്യമപ്രവർത്തന രംഗത്ത് നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കണ്ണൂരിൽ ഒരു സ്ഥാനാർത്ഥി. പയ്യന്നൂർ നഗരസഭയിലെ 17ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിടി പ്രതീഷ്. ഇതിനോടകം തന്നെ തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പ്രചാരണവും പ്രതീഷ് പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ആശുപത്രി വാർഡിൽ മത്സരിക്കുന്ന ഇതോടെ തിരഞ്ഞെടുപ്പിലെ ശക്തമായ മുഖമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ നേതാവ്.

രാഷ്ട്രദ്വീപിക കണ്ണൂർ ലേഖകനായിരുന്ന പ്രതീഷ് ജനകീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടും കാർഷിക മേഖലയിൽ പുതിയ കൃഷി രീതികൾ നടപ്പിലാക്കിയും നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ഗൃഹസന്ദർശനവും പ്രതീഷ് ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും പ്രതീഷ് പ്രത്യാശ പ്രകടിപ്പിക്കുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കൂടിയായ ആശുപത്രി വാർഡിൽ സിപിഐ ഏരിയാ കമ്മറ്റി അംഗം പി വിശ്വനാഥനാണ് പ്രതീഷിന്റെ എതിർസ്ഥാനാർത്ഥി.












Click it and Unblock the Notifications