കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അങ്കത്തിന് മാധ്യമപ്രവർത്തകനും: ആശുപത്രി വാർഡിൽ പോരാട്ടം കനക്കും

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പുറത്തുവരുന്നത് ശുഭവാർത്ത. മാധ്യമപ്രവർത്തന രംഗത്ത് നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കണ്ണൂരിൽ ഒരു സ്ഥാനാർത്ഥി. പയ്യന്നൂർ നഗരസഭയിലെ 17ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിടി പ്രതീഷ്. ഇതിനോടകം തന്നെ തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പ്രചാരണവും പ്രതീഷ് പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ആശുപത്രി വാർഡിൽ മത്സരിക്കുന്ന ഇതോടെ തിരഞ്ഞെടുപ്പിലെ ശക്തമായ മുഖമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ നേതാവ്.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

congress-1584

രാഷ്ട്രദ്വീപിക കണ്ണൂർ ലേഖകനായിരുന്ന പ്രതീഷ് ജനകീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടും കാർഷിക മേഖലയിൽ പുതിയ കൃഷി രീതികൾ നടപ്പിലാക്കിയും നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ഗൃഹസന്ദർശനവും പ്രതീഷ് ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും പ്രതീഷ് പ്രത്യാശ പ്രകടിപ്പിക്കുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കൂടിയായ ആശുപത്രി വാർഡിൽ സിപിഐ ഏരിയാ കമ്മറ്റി അംഗം പി വിശ്വനാഥനാണ് പ്രതീഷിന്റെ എതിർസ്ഥാനാർത്ഥി.

'സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍''സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍'

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ഹൈടെക്‌‌ തട്ടിപ്പുമായി ടാക്‌സി ഡ്രൈവര്‍മാര്‍; തട്ടിപ്പ്‌ ഓല ആപ്പ്‌ ഉപയോഗിച്ച്‌‌ഹൈടെക്‌‌ തട്ടിപ്പുമായി ടാക്‌സി ഡ്രൈവര്‍മാര്‍; തട്ടിപ്പ്‌ ഓല ആപ്പ്‌ ഉപയോഗിച്ച്‌‌

English summary
Kerala Local Body Election: Media person to contest in poll from Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X