കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂർ ജില്ല: സുരക്ഷാചുമതല പതിനായിരത്തിലധികം പോലീസ് സേനാംഗങ്ങൾക്ക്

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ബാക്കിനിൽക്കെ കണ്ണൂരിൽ വിന്യസിച്ചിട്ടുള്ളത് 12000ലധികം പോലീസ് ഉദ്യോഗസ്ഥരെ. പതിനായിരത്തിലധികം വരുന്ന പോലീസ് സന്നാഹത്തിനാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിനായി 4000 ഓളം ആരോഗ്യവകുപ്പ് ജീവനക്കാരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് വരുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്‌; വോട്ടെണ്ണലിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍തദ്ദേശ തിരഞ്ഞെടുപ്പ്‌; വോട്ടെണ്ണലിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

16 നോഡൽ ഓഫീസർമാർക്കാണ് തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല നൽകിയിട്ടുള്ളത്. ദിവസേന വൈകിട്ട് റിവ്യൂ മീറ്റിംഗ് വിളിച്ച് ചേർത്ത് സ്ഥിതിവിവരങ്ങൾ വിലയിരുത്തുന്നുമുണ്ട്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൊവിഡ് പെരുമാറ്റച്ചട്ടം അനുസരിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ആയതിനാൽ ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. ഇതിന് പുറമേ ഫേസ് ഷീൽഡ്, എൻ95 മാസ്ക്, സാനിറ്റൈസർ, ഗ്ലൌസ് എന്നീ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

kerala-police-1-27

ഇത്തവണ നടക്കുന്ന തിരഞ്ഞെടുപ്പിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുറമേ കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ തപാൽ ബാലറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. ആരോഗ്യവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട 7746 വോട്ടർമാരിൽ 3849 വോട്ടർമാർക്ക് സ്പെഷ്യൽ തപാൽ ബാലറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ല ഒരുങ്ങി; പതിനായിരത്തിലേറെ പോലീസ് സേനാംഗങ്ങൾക്കാണ് സുരക്ഷാചുമതല

ഇതോടെ 13ന് മൂന്ന് മണി വരെ കൊവിഡ് സ്ഥിരീരിക്കുന്നവർക്കും ക്വാറന്റൈനിൽ പ്രവേശിക്കുന്നവർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സാധിക്കും. എന്നാൽ തലേദിവസം മൂന്നിന് ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് 14ന് വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ പോളിംഗ് ബൂത്തിലെത്തിയാൽ വോട്ട് ചെയ്യാം. മറ്റുള്ളവരെല്ലാം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആറ് മണിക്ക് ശേഷമെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

English summary
Kerala Local Body election: More than 10000 police force deployed in Kannur for security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X