കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് പ്രതിരോധനത്തിന് മുൻതൂക്കം നൽകി രാഷ്ട്രീയ പാർട്ടികൾ

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറെ വ്യത്യസ്തമാണ്. എന്നാൽ കോവിഡ് ബാധിതാക്കിരിക്കാനുള്ള മുൻകരുതലുകളും സ്ഥാനാർത്ഥികളും അണികളും സ്വീകരിച്ചുകഴിഞ്ഞു. പ്രചാരണങ്ങൾ കൂടുതലും ഓൺലൈനിലൂടെയാണ്. എന്നിരുന്നാലും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും വോട്ടർമാരെ സന്ദർശിക്കുന്നതിനുമെല്ലാം സ്ഥാനാർത്ഥി മുൻ പന്തിയിൽ തന്നെ വേണം. അതിനാൽ തന്നെ കൊവിഡ് പ്രതിരോധത്തിനായി മുൻകരുതലുകൾ സ്വീകരിച്ച് തന്നെയാണ് ഇവർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

തൃശൂരില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ബംഗാള്‍ സ്വദേശി മുങ്ങി; പൊക്കി അകത്താക്കി പൊലീസ്തൃശൂരില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ബംഗാള്‍ സ്വദേശി മുങ്ങി; പൊക്കി അകത്താക്കി പൊലീസ്

പ്രചാരണത്തിനിടെ കൊവിഡ് ബാധയേറ്റാൽ രാഷ്ട്രീ പാർട്ടികളുടെ മുന്നോട്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇവർ. അതിനാൽ മുന്നണി വ്യത്യാസമില്ലാതെ പ്രഥമ പരിഗണന നൽകുന്നത് കൊവിഡിനാണ്. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും പാർട്ടി നേതൃത്വം പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. കഴിവതും സാമൂൂഹിക അകലം പാലിക്കാനും ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കാനും കൃത്യമായി മാസ്ക് ധരിക്കാനും പ്രവർത്തകർക്ക് നിർദേശമുണ്ട്.

 coronavirus19-1

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് പ്രതിരോധത്തിന് മുൻതൂക്കം നൽകി തെരഞ്ഞെടുപ്പ് പ്രചരണം

കൂടാതെ മുമ്പുള്ള പ്രചാരണമാർഗ്ഗങ്ങളായ ഹസ്തദാനം, കുട്ടികളെ എടുക്കുക, എന്നിവയ്ക്കെല്ലാം ആരോഗ്യവകുപ്പ് തന്നെ തടയിട്ടിട്ടുണ്ട്. നോട്ടീസുകളും ലഘുലേഖകൾ കഴിവതും ഒഴിവാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതിന് പകരമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. കോവിഡ് ബാധിച്ചാൽ ചികിത്സയ്ക്കും ക്വാറന്റൈനുമായി ചെലവഴിക്കുന്ന ദിവസങ്ങളും സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുന്നതും പ്രചാരണത്തെ ബാധിക്കുമെന്ന ഭീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ.

English summary
Kerala Local Body election: Political parties take care of Covid protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X