കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ കർശന സുരക്ഷയൊരുക്കും

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ മാവോവാദി ഭീഷണി നേരിടുന്ന പോളിംഗ് ബൂത്തുകളിൽ കർശന സുരക്ഷയൊരുക്കാൻ നിർദേശം. ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിൽ മാവോവാദി ഭീഷണി നേരിടുന്ന 34 പോളിംഗ് ബൂത്തുകളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പോളിംഗ് ബൂത്തുകളിൽ പോലീസ് സുരക്ഷയ്ക്ക് പുറമേ തണ്ടർബോൾട്ട് നിരീക്ഷണവും ഏർപ്പെടുത്താനാണ് തീരുമാനം.

 വിജയവാഡയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസ്: സന്നദ്ധത അറിയിച്ച് ജസീറ എയർവേയ്സ് വിജയവാഡയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസ്: സന്നദ്ധത അറിയിച്ച് ജസീറ എയർവേയ്സ്

ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലുള്ള പല പ്രദേശങ്ങളിലും മാവോവാദി ഭീഷണി നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നാല് ഉളിക്കലിൽ രണ്ട്, ആറളം നാല്, കരിക്കോട്ടുകരി 10, പേരാവൂർ നാല്, കേളകം- പത്ത് എന്നിങ്ങനെയാണ് മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളുടെ കണക്ക്.

12-vote-16060

രണ്ട് വർഷത്തിനിടെ രണ്ട് തവണയാണ് കൊട്ടിയൂർ- അമ്പായത്തോടിൽ മാവോവാദികളെത്തി സായുധ പ്രകടനം നടത്തിയത്. 2018 ഡിസംബറിലും 2019 ഡിസംബറിലുമായിട്ടാണ് പ്രദേശത്ത് മാവോയിസ്റ്റ് ആയുധപ്രകടം നടത്തിയത്. അടയ്ക്കാത്തോട് രാമച്ചി കോളനിയിൽ അഞ്ചിലധികം തവണയും ശാന്തിഗിരി- പാൽച്ചുരം കോളനി, കോളിയാട്- ചെക്കേരി കോളനി എന്നിവിടങ്ങളിലായിരുന്നു മാവോയിസ്റ്റുകളെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മാവോവാദി ഭീഷണി നേരിടുന്ന പോളിംഗ് ബൂത്തുകളിൽ കർശന സുരക്ഷയൊരുക്കാൻ അധികൃതർ നിർദേശിച്ചിട്ടുള്ളത്.

വയനാട്ടിൽ പോലീസ് ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ വയനാടുമായി അതിർത്തി പങ്കിടുന്ന ആറളം, കൊട്ടിയൂർ വനമേഖലകളിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണവും പരിശോധനയും തുടരുകയാണ്.

English summary
Kerala Local Body Election: Security tightens in Maoist affected areas in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X