തദ്ദേശ തിരഞ്ഞടുപ്പ്; പലയിടത്തും സംഘർഷം, കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തു, നാദാപുരത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തില്‍ കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട് വട്ടപ്പൊയില്‍ മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി സംഭവ സ്ഥലം സന്ദര്‍ശിച്ചെന്നാണ് വിവരം വോട്ടെടുപ്പിനിടെ മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പിനെ കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടി ജനങ്ങളെ പിരിച്ചുവിടുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ശക്തമായ പോളിംഗാണ് നടന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലെയും പോളിംഗ് ബൂത്തില്‍ കനത്ത തിരക്കാണ് രാവിലെ മുഴുവന്‍ അനുഭവപ്പെട്ടത്.
ഇതിനിടെ, കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് സംഭവം. 18 വയസുകാരനായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുര്‍ഫിദ് ആണ് കള്ളവോട്ട് ചെയ്യാനെത്തിയപ്പോള്‍ പിടിയിലായത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പോളിങ്ങ് ഉദ്യോഗസ്ഥരാണ് 16കാരനെ തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications