കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലാശക്കൊട്ടിനിടെ കണ്ണൂൂരിൽ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും; കിണവക്കൽ നിർണ്ണായകം

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കലാശക്കൊട്ടിൽ കൂത്തുപറമ്പിൽ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകരുടെ പ്രചാരണ ജാഥയിലുണ്ടായിരുന്ന വാഹനങ്ങൾ പോലീസ് പിരിച്ചുവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിടയാക്കിയത്. സ്ഥിതിഗതികൾ വഷളായതോടെ സ്ഥലത്തേക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനായി കിണവക്കലിൽ ഒത്തുകൂടിയ എൽഡിഎഫ് പ്രവർത്തകർ റോഡിൽ തടിച്ച് കൂടിയതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇതോടെ സ്ഥലത്തെത്തിയ പോലീസ് പ്രചാരണ വാഹനങ്ങൾ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതിനിടെ എൽഡിഎഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.

kerala-police-1-27-

ഇതോടെ കൂടുതൽ പോലീസ് സേന സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ശക്തമായ പോരാട്ടം നടക്കുന്ന കണ്ണൂരിലെ വാർഡുകളിലൊന്നാണ് കിണവക്കൽ. പ്രചാരണം സമാധാനപ്രദമായി നടക്കുകായിരുന്നുവെന്നും ഇതിനിടെ പോലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. ജില്ലയിൽ അതീവ സുരക്ഷയോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊട്ടിക്കലാശത്തിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളത്.

മലപ്പുറത്ത് 18507 പേര്‍ വോട്ട് രേഖപ്പെടുത്തി; ജില്ലയില്‍ 33 ലക്ഷത്തിലധികം വോട്ടര്‍മാര്‍മലപ്പുറത്ത് 18507 പേര്‍ വോട്ട് രേഖപ്പെടുത്തി; ജില്ലയില്‍ 33 ലക്ഷത്തിലധികം വോട്ടര്‍മാര്‍

വോട്ടെണ്ണല്‍: പത്തനംതിട്ടയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പോലീസ്വോട്ടെണ്ണല്‍: പത്തനംതിട്ടയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പോലീസ്

English summary
Kerala Local Body election: Violence between police and party workers during poll campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X