കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുനടത്തണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ് അറിയിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി പ്രകൃതി സൌഹൃദവും മണ്ണിലലിഞ്ഞ് ചേരുന്നതും പുനചംക്രമണം സാധ്യമാകുന്നതുമായി വസ്തുക്കളും ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

'സിഎജിക്കെതിരെ ഭീഷണി' കേരളം ഇന്ത്യയിലാണെന്ന് തോമസ് ഐസക്ക് മറക്കരുതെന്ന് കെ സുരേന്ദ്രൻ'സിഎജിക്കെതിരെ ഭീഷണി' കേരളം ഇന്ത്യയിലാണെന്ന് തോമസ് ഐസക്ക് മറക്കരുതെന്ന് കെ സുരേന്ദ്രൻ

പിവിസി പ്ലാസ്റ്റിക് എന്നിവയിൽ നിർമിച്ച ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണത്തിനുള്ള സാമഗ്രികൾ സ്ഥാപിക്കുന്നതിന് നൂലുകൾ, റിബ്ബണുകൾ, പ്ലാസ്റ്റിക് പേപ്പറുകൾ എന്നിവ ഉപയോഗിക്കരുതെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച പോസ്റ്ററുകളും മറ്റുള്ള പ്രചാരണവസ്തുക്കളും സ്ഥാനാർത്ഥികൾ ഇടപെട്ട് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണം.

kannur123-156

വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനകം പോസ്റ്ററുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നീക്കം ചെയ്ത് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കേണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിധ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പോളി എത്തിലിൻ, പേപ്പർ എന്നീ പ്രകൃതി സൌഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയിൽ അവശേഷിക്കുന്ന പാഴ്വസ്തുക്കൾ നീക്കം ചെയ്യേണ്ടത് ബ്ലോക്ക് പഞ്ചായത്ത്- മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാരാണ്. പോളിംഗ് സ്റ്റേഷനുകളിലും വിതരണ- സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് ഓരോ കാരി ബാഗുകൾ വീതം സെക്രട്ടറിമാർ ലഭ്യമാക്കണം. ഇവിടങ്ങളിൽ ഉപയോഗിച്ച മാസ്കുകൾ ശേഖരിക്കുന്നതിന് മഞ്ഞയും ഗ്ലൌസുകൾ ശേഖരിക്കുന്നതിന് ചുവപ്പും നിറങ്ങളിലുള്ള ക്യാരി ബാഗുകൾ സെക്രട്ടറിമാർ സജ്ജമാക്കണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി തർക്കം: വയനാട്ടിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽമദ്യം വാങ്ങിയ പണത്തെച്ചൊല്ലി തർക്കം: വയനാട്ടിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രർക്കുള്ള ചിഹനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻതദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രർക്കുള്ള ചിഹനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉടക്കി നേതാവ്തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉടക്കി നേതാവ്

English summary
Kerala Local Body Elections: Kannur district collector about green code of Conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X