തദ്ദേശ തിരഞ്ഞെടുപ്പ്: ആന്തൂർ നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആന്തൂർ നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നഗരസഭയിലേക്കുള്ള 28 സ്ഥാനാർത്ഥികളെയും പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബക്കളം എകെജി മന്ദിരത്തിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.

സിപിഎം ജില്ലാ കമ്മറ്റി അംഗം പി മുകുന്ദനാണ് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി കുഴക്ക്രോം വാർഡിൽ നിന്ന് മത്സരിക്കുന്ന സതിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മുൻ ലോക്കൽ സെക്രട്ടറി കെവി പ്രേമരാജൻ, നിലവിലെ കൌൺസിലർമാരായ എം പ്രീത, പികെ മുജീബ് റഹ്മാൻ, പികെ മുഹമ്മദ് കുഞ്ഞി എന്നിവരും സ്ഥാനാർത്ഥികളാണ്. സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ പികെ ശ്യാമള ടീച്ചർ, കെ സന്തോഷ്, പി മുകുന്ദൻ, പികെ മുജീബ് റഹ്മാൻ, വേലിക്കകത്ത് രാമചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Recommended Video



Click it and Unblock the Notifications