കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: ഇരിക്കൂറിലെ കെപിസിസി സ്ഥാനാർത്ഥി പിന്മാറി, തിരിച്ചടിയായത് ചിഹ്നം?

Google Oneindia Malayalam News

കണ്ണൂർ: കോൺഗ്രസിന് തലവേദന സൃഷ്ടിച്ച ഇരിക്കൂർ പഞ്ചായത്തിലെ നിച്ചിയാട് ഡിവിഷനിൽ കെപിസിസി നിശ്ചയിച്ച സ്ഥാനാർത്ഥി പിന്മാറി. ജോജി ജോസഫാണ് പിന്മാറിയിട്ടുള്ളത്. ഡിസിസി നിശ്ചയിച്ച സ്ഥാനാർത്ഥി ജോർജ് ജോസഫ് തൊലാനിയ്ക്ക് കോൺഗ്രസ് ചിഹ്നം ലഭിച്ചതോടെയാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. കണ്ണൂർ ഇരിക്കൂറിലെ നിച്ചാൾ ഡിവിഷൻ തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ണകശ്ശേരി എന്നിവിടങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം നിലനിൽക്കുന്നത്. ഇവിടങ്ങളിൽ കെപിസിസിയും ഡിസിസികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നിടങ്ങളിലും ഗ്രൂപ്പ് തർക്കമാണ് പ്രശ്നം.

കോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യംകോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യം

കണ്ണൂർ ഡിസിസിയോട് ആലോചിക്കാതെ മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിക്കൊണ്ടുള്ള കെപിസിസി തീരുമാനം ഡിസിസി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും ഡിസിസി നേരത്തെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചവർ തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. മൂന്നിടത്തും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് തർക്കമാണ് വിഷയമായത്. തുടർന്ന് നടന്ന ചർച്ചയിൽ മൂന്ന് സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം നൽകുവാൻ ഡിസിസി തീരൂമാനിക്കുകയും ചെയ്തു. മറുവിഭാഗം കെപിസിസിയ്ക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇത് പരിഗണിച്ച കെപിസിസി പരാതിക്കാരെ സ്ഥാനാർത്ഥികളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് പ്രശനങ്ങൾക്ക് ഇടയാക്കിയത്.

 congress-15840

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂര്‍; ഇരിക്കൂറിലെ കെപിസിസി സ്ഥാനാർഥി പിന്മാറി

കെപിസിസിയുടെ മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും വിരുദ്ധമായി തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്ന് കണ്ണൂർ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കെ സുധാകരൻ പറഞ്ഞു. ചില കോണുകളിൽ നിന്നുയരുന്ന മറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്. ജില്ലയിൽ ഡിസിസി പ്രസിഡന്റ് കൺവീനറായി പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളുള്ള ജില്ലാ തല സ്ഥാനാർത്ഥി നിർണയ തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിട്ടുള്ളതെന്നും പിന്നീട് വിവാദങ്ങൾ ഉയർന്നതോടെ കെ സുധാകരൻ പ്രതികരിച്ചിരുന്നു.

English summary
Kerala Local body poll: KPCC nominated candidates withdraw from contesting election from Irikkur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X