കട്ടറൗഫ് വധം: മുങ്ങിയ പ്രതികളെ പൊക്കാന്‍ പൊലിസ് പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് പൊലിസ്
കണ്ണൂര്‍: ആദികടലായിയില്‍ കട്ട റഊഫ് കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാനം വിട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം പൊലിസ് ഊര്‍ജ്ജിതമാക്കി. ജൂലൈ 28നു രാത്രിയാണ് റഊഫിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിരവധി കേസുകളിലെ പ്രതിയായ റഊഫിന്റെ കൊലയുമായി ബന്ധപ്പെട്ടു പൊലിസ് നിരവധി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും നേതാക്കളെയും ചോദ്യം ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടവര്‍ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരികൊണ്ടുവരാനുള്ള തീവ്ര ശ്രമം നടത്തുന്നതെന്നു സിറ്റി സി.ഐ ടി. സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലിസ് വ്യാപക റെയിഡ് നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. എസ്.ഡി.പി. ഐ ഭാരവാഹികളായ ജില്ലയിലെ പ്രമുഖരായ പ്രവര്‍ത്തകരില്‍ ചിലര്‍ പൊലിസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications