Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവകുമാറിന്റെ വാദം തള്ളി പൊലീസ് രഹസ്യാന്വേഷണ വിഭാഗം; തളിപറമ്പില്‍ മൃഗബലിയും കൂടോത്രവും നടന്നിട്ടില്ല

തളിപ്പറമ്പ്: തളിപറമ്പില്‍ ക്ഷേത്രം കേന്ദ്രീകരിച്ചു കര്‍ണാടക സര്‍ക്കാരിനെതിരെ മൃഗബലിയും ദുര്‍മന്ത്രവാദവും നടന്നുവെന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ ആരോപണം തളളി കേരള പൊലിസ് രഹസ്യാന്വേഷണ വിഭാഗം. കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞ രീതിയില്‍ കൂടോത്രവും മൃഗബലിയും നടന്നിട്ടില്ലെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്.

വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേരള ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. നിരവധി മൃഗങ്ങളെ ബലികഴിച്ചുളള പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും തളിപറമ്പിലും പഴയങ്ങാടി മാടായിയിലുമെത്തി അന്വേഷണം നടത്തിയിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായ കേരളത്തിലെ കണ്ണൂരില്‍ തനിക്കെതിരായി മൃഗബലി നടത്തിയെന്ന ശിവകുമാറിന്റെ ആരോപണത്തില്‍ മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.

kannur

പ്ടാരന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗമാണ് മാടായിക്കാവില്‍ പൂജ നടത്തുന്നത്. ഇവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കേരളത്തില്‍ ദര്‍ശനം നടത്താറുള്ള പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ശിവകുമാറിന്റെ ആരോപണം വന്‍വിവാദമുയര്‍ത്തിയിരുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താന്‍ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാര്‍ പറഞ്ഞു. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങള്‍ നടത്തുന്നത്.

കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാന്‍ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തിയത്. ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇതൊക്കെ വസ്തുതാപരമായി ശരിയല്ലെന്നാണ് ഇപ്പോള്‍ സംസ്ഥാന പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ കൂടോത്രം നടക്കുന്നുണ്ടെന്ന കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ വാദം അപലപനീയമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും പ്രതികരിച്ചിരുന്നു. രാജരാജേശ്വരി ക്ഷേത്രം ദേവസ്വം ഭാരവാഹികളും ഇക്കാര്യം തളളിക്കളഞ്ഞുകൊണ്ടു രംഗത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+