കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ഡിടിപിസി വക ചെങ്ങന്നൂരിലേക്ക് സ്പീഡ് ബോട്ടുകളും ലൈഫ് ഗാര്‍ഡുമാരും

  • By ്ാേ
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സ്പീഡ് ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍, റെസ്‌ക്യൂ ട്യൂബ്, ലൈഫ് ബോയ് തുടങ്ങിയവ എറണാകുളം ജില്ലയിലേക്ക് അയച്ചു. കൂടെ ലൈഫ് ഗാര്‍ഡുകള്‍ അടങ്ങിയ വിദഗ്ധ സംഘത്തെയും ഡിടിപിസി യാത്രയാക്കി. ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഡിടിപിസി ഓഫീസില്‍ ശേഖരിച്ച സഹായ സാധനങ്ങളും ഇവിടേക്ക് അയച്ചിട്ടുണ്ട്.

വയനാട്ടിലെ ക്യാംപുകളിലേക്ക് കൊണ്ടുപോവുന്നതിനായി അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച മരുന്നുകള്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അരുണ്‍ നാരായണന്‍ ഡിടിപിസിക്ക് കൈമാറി. യൂനിയന്‍ അംഗങ്ങളായ നീരജ് മോഹന്‍, നൗഫിയ മോള്‍, സൂര്യ റാച്ചല്‍, ബ്ലൈസില്‍, റോഷന്‍, റിജില്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. മരുന്നുകള്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്കയച്ചതായി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു.

rescueoperation

Recommended Video

cmsvideo
ഇതാണ് മനുഷ്യത്വത്തിന്റെ സല്യൂട്ട് | OneIndia Malayalam

അതിനിടെ, കണ്ണൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത 1,30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. അസി. രജിസ്ട്രാര്‍ പ്ലാനിംഗ് ദിനേശ് ബാബു ടി.വി.രാജേഷ് എം.എല്‍.എക്ക് തുക കൈമാറി. ചടങ്ങില്‍ തഹസില്‍ദാര്‍ വി.എം. സജീവന്‍ പങ്കെടുത്തു. കേരള സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം നല്‍കുന്നതിന് പുറമെയാണ് ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ നല്‍കിയത്.

English summary
kerala floods updates Kannur District Tourism Promotion Council sends life boats and life guards to flood affected Chengannur,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X