തുലാം മഴയും തകർത്തു ചെയ്യുന്നു. കാലവർഷത്തിൽ കണ്ണീര് കുടിച്ച് റബ്ബർ കർഷകർ
ഇരിട്ടി: കാലവസ്ഥാ വ്യതിയാനം മലയോര കർഷകരുടെ നട്ടെല്ലൊടിക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി വരവെയാണ് കാലവസ്ഥാ വ്യതിയാനം കാരണം പതിവില്ലാത്ത വിധം അറബിക്കടലിൽ ന്യൂനമർദ്ദം പൊട്ടി പുറപ്പെട്ടത് ഇതോടെയാണ് പ്രളയമുണ്ടാക്കിയ ന്യൂനമർദ്ദത്തിന് ശേഷം തുലാംമഴയും തുള്ളിക്കൊരുകുടമെന്ന മട്ടിൽ തകർത്തു പെയ്യാൻ തുടങ്ങിയത്. മഴ ശക്തമായതോടെ റബര്‍ കര്‍ഷകര്‍ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.
. രാത്രിയും രാവിലെയും മഴ കനക്കുന്നതിനാല്‍ റബര്‍ വെട്ടി പാല്‍ ശേഖരിക്കാന്‍ സാധിക്കാതെയായി. വര്‍ഷങ്ങള്‍ക്കുശേഷം റബര്‍ ഷീറ്റിന് 170 രൂപയോളം വിപണി വിലയുള്ള സമയത്താണു മഴ കര്‍ഷര്‍ക്ക് വിനയായി മാറിയത്.

മഴയെ പ്രതിരോധിക്കാന്‍ ചെയ്യുന്ന റെയിന്‍ ഗാര്‍ഡിങ് തുടര്‍ച്ചയായ നനവുമൂലം പ്രയോജനം ചെയ്യുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. ഇതരസംസ്ഥാനത്തെയും നാട്ടിലെയും ടാപ്പിങ് തൊഴിലാളികള്‍ വാടക വീടുകളില്‍ താമസിച്ചാണു ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ മഴ മൂലം ടാപ്പിങ് മേഖല പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ്.
റബര്‍ തോട്ടങ്ങളി ല്‍ പുല്ലുകള്‍ വളര്‍ന്ന് വലുതാകുന്നതും ബുദ്ധിമുട്ടാകുന്നു. കാട് തെളിക്കാന്‍ കൂലിക്ക് ആളെ വയ്ക്കുമ്പോള്‍ വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ ഒന്നോ രണ്ടോ തവണയാണ് ടാപ്പിങ് നടക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ ധനനഷ്ടത്തിന് ഇടയാക്കുന്നു.
കൂടാതെ ലഭിച്ച റബര്‍ ഷീറ്റുകളാകട്ടെ ഉണക്കാന്‍ മതിയായ വെയില്‍ കിട്ടാത്ത അവസ്ഥയിലുമാണ്. ഇനിയും മഴ തുടര്‍ന്നാല്‍ ടാപ്പിങ് പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണു കര്‍ഷകര്‍ പറയുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മഴ മൂലം മറ്റു മേഖലയിലേക്കു തൊഴില്‍ തേടി പോകേണ്ട അവസ്ഥയിലാണ്. കാലവസ്ഥ വ്യതിയാനം കശുവണ്ടി കൃഷിയെയും നെൽകൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ തകർച്ച കാരണം ബാങ്ക് കടം കയറി മിക്ക കർഷകരും ആത്മഹത്യയുടെ മുനമ്പിലാണ്. കാർഷിക പ്രതിസന്ധിയോടൊപ്പം വന്യമൃഗങ്ങളുടെ ശല്യവും കണ്ണൂരിലെ കർഷകരിൽ പലരും കൃഷി നിർത്തി പോകേണ്ട സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് ഒരു മലയോര കർഷന് ഗുരുതരമായി പരുക്കേറ്റിരുന്നു. രണ്ടു മാസം മുൻപ് കാട്ടാനയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവും ദാരുണമായി മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലവർഷ വ്യതിയാനം കൂടി മലമോര കർഷകനെ കണ്ണീര് കുടിപ്പിക്കുന്നത്.












Click it and Unblock the Notifications