Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ നാലിടത്ത് ദുരിതാശ്വാസക്യാംപുകള്‍ തുറന്നു; കോടിയേരിയില്‍ വയോധികന്‍ കുഴഞ്ഞു വീണുമരിച്ചു

തലശേരി:കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അഴീക്കോട് മണ്ഡലത്തില്‍ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തില്‍ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയല്‍ ആര്‍കെ യുപി സ്‌കൂള്‍, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാന്‍ ഹയര്‍ സെക്കന്ററി മദ്രസ, ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍, തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവില്‍ മാറ്റിപാര്‍പ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്യാമ്പുകള്‍ കെ വി സുമേഷ് എം എല്‍ എ സന്ദര്‍ശിച്ചു.തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ മുബാറക് സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചത് നിലവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം വെള്ളാട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടല്‍. വൈതല്‍ക്കുണ്ടില്‍ പറമ്പില്‍ ബിനോയുടെ സ്ഥലത്ത് 100 മീറ്ററോളം നീളത്തില്‍ മണ്ണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ആളപായമില്ല.

kannur-rain

വെള്ളക്കെട്ടിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരന്‍ സ്ഥലം സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായി. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസില്‍ പിപി ദിവാകരന്‍ കുഴഞ്ഞുവീണു മരിച്ചു.

പയ്യന്നൂര്‍ താലൂക്കിലെ കണിയേരി കെപി കൃഷ്ണന്റെ വീടിനു മുകളില്‍ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയില്‍-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാര്‍ദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളില്‍ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിമിരി വില്ലേജ് കോട്ടക്കടവില്‍ കപ്പുവളപ്പില്‍ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി.

തിമിരി വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള രേഖകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കല്‍ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതില്‍ തകരുകയും വീടുകള്‍ തകര്‍ച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മെഡിക്കല്‍ സംഘം സാഹചര്യം വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, ഡോ. അനീറ്റ, ഡോ. രമ്യ എന്നിവരാണ് ക്യാമ്പുകളിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പാലോട്ടുവയല്‍ ആര്‍ കെ യു പി സ്‌കൂള്‍, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാന്‍ ഹയര്‍ സെക്കണ്ടറി മദ്രസ, ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തകരുടെ സംഘം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുകയും ക്യാമ്പുകളിലെ ശുചിത്വ സംവിധാനങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ആഹാര ശുചിത്വം എന്നിവ ഉറപ്പ് വരുത്തുകയും ചെയ്യും.

ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനും മെഡിക്കല്‍ സംഘം ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദുരന്ത നിവാരണ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇവര്‍ അതിവേഗത്തില്‍ റിപ്പോര്‍ട്ടുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് (ആരോഗ്യം) നല്‍കുന്നുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍: 0497-2713437.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+