Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പിമല വൈതല്‍കുണ്ടില്‍ ഉരുള്‍പൊട്ടല്‍; ജില്ലയില്‍ മുന്നൂറിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു

ആലക്കോട്: കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടി കൃഷിനാശം സംഭവിച്ചു. ആളപായമില്ല. വൈതല്‍ക്കുണ്ടില്‍ പറമ്പില്‍ ബിനോയുടെ ആള്‍താമസം ഇല്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. 100 മീറ്ററോളം നീളത്തില്‍ മണ്ണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇവിടെ നാല് കിണറുകള്‍ നശിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലേറെ പേരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപാര്‍പ്പിച്ചു.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസില്‍ പി പി ദിവാകരന്‍ കുഴഞ്ഞുവീണു മരിച്ചു. പഴശ്ശി റിസര്‍വോയറിന്റെ 16 ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ പൂര്‍ണമായും ബാക്കിയുള്ളവ 35 സെ.മീ വീതവും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുകയാണ്. മുഴപ്പിലങ്ങാട് ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായതിനാല്‍ നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.

kannur-rain

എ ഡി എം കെ കെ ദിവാകരന്‍ സ്ഥലം സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി നടക്കുന്നു. മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാണ്.തളിപ്പറമ്പ് താലൂക്കില്‍ വെള്ളാട് വില്ലേജിലെ വെട്ടിമാരുതിലെ കളപ്പുരക്കല്‍ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു.

ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പരിയാരം പൊയില്‍-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. പയ്യന്നൂര്‍ താലൂക്കില്‍ പാണപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ 40 വീടുകളില്‍ വെള്ളം കയറി. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാണ്. വെള്ളൂര്‍ പാലത്തരയില്‍ പുഴ കരകവിഞ്ഞൊഴുകി എട്ട് വീടുകളില്‍ വെള്ളം കയറി.

താലൂക്കില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 73 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാര്‍ദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളില്‍ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിമിരി വില്ലേജ് കോട്ടക്കടവില്‍ കപ്പുവളപ്പില്‍ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള രേഖകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പയ്യന്നൂര്‍ താലൂക്കിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളില്‍ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി.

കണ്ണൂര്‍ താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് ക്യാമ്പുകളില്‍ 179 പേരുണ്ട്. അഴീക്കോട് പാലോട്ട് വയല്‍ ആര്‍ കെ യു പി സ്‌കൂള്‍, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാന്‍ ഹയര്‍ സെക്കന്ററി മദ്രസ, ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതില്‍ തകരുകയും വീടുകള്‍ തകര്‍ച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.

തലശ്ശേരി താലൂക്കില്‍ കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായി. തലശ്ശേരി നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ മുബാറക് സ്‌കൂളില്‍ ക്യാമ്പ് തുടങ്ങിയെങ്കിലും വെള്ളം ഇറങ്ങിയതോടെ ആളുകള്‍ വീട്ടിലേക്ക് മടങ്ങി. ചൊക്ലിയില്‍ അഞ്ച് കുടുബങ്ങളിലെ 20 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഒരു വീട് പൂര്‍ണമായും 17 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ് കിണറുകള്‍ താഴ്ന്നു. ഇരിട്ടി താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഒരു കിണര്‍ താഴ്ന്നു. ഒരു കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+