Get Updates
Get notified of breaking news, exclusive insights, and must-see stories!

അരോട് പറഞ്ഞിട്ടും കാര്യമില്ല, ഞങ്ങള്‍ക്ക് എന്നും പ്രതിസന്ധിയാണ്; ദുരിതത്തില്‍ ചെങ്കല്‍ തൊഴിലാളികള്‍

കണ്ണൂര്‍: ജില്ലയില്‍ ചെങ്കല്ല് ഖനനം നിലച്ചിട്ട് ഇന്നേക്ക് ഒരാഴ്ചയായി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകരയാണ് നിര്‍മാണ മേഖല. നിര്‍മാണ മേഖല മാത്രമല്ല ചെങ്കല്ലുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരും നിലവില്‍ പ്രതിസന്ധിയിലാണ്. പണിമുടക്കിന് ഒരാഴ്ച മുമ്പാണ് ശക്തമായ മഴ മൂലം ചെങ്കല്‍ ക്വാറികള്‍ നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ ഉത്തരവ് വരുന്നത്.

ഇത് പ്രകാരം നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് അത് കഴിഞ്ഞ് വീണ്ടും പണിതുടങ്ങി അല്‍പം കൂടി കഴിഞ്ഞപ്പോഴാണ് തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചത്. ജില്ലയില്‍ കല്ലിന് പ്രതിസന്ധിയായതോടെ ഏകദേശം 2500 ഓളം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.

ജിയോളജി പെര്‍മിറ്റ് നല്‍കുന്നില്ല

ജിയോളജി പെര്‍മിറ്റ് നല്‍കുന്നില്ല


ചെങ്കല്ല് ഖനനത്തിനായി ജിയോളജി വകുപ്പില്‍ നിന്നും പ്രത്യേക പേപ്പര്‍ വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഈ പേപ്പര്‍ നിലവില്‍ ജിയോളജി വകുപ്പ് നല്‍കുന്നില്ല. ഇതും ചെങ്കല്‍ മേഖല പ്രതിസന്ധിയിലാകാന്‍ കാരണമായതായി തൊഴിലാളികള്‍ പറയുന്നു. മുമ്പൊക്കെ പെര്‍മിറ്റ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നിലവില്‍ ഇവര്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്നും ചെങ്കല്‍ മേഖലയിലെ തൊഴിലാളികള്‍ പറയുന്നു.

പിഴയീടാക്കുന്നത് ലക്ഷങ്ങള്‍

പിഴയീടാക്കുന്നത് ലക്ഷങ്ങള്‍

ചെങ്കല്ല് ഖനനത്തിനായി പേപ്പര്‍ നല്‍കാത്തതിനാല്‍ ഈ അവസരം അധികൃതര്‍ മുതലെടുക്കുന്നു എന്ന ആക്,പേവും ഉയരുന്നുണ്ട്. പൊലീസ് വഴിയിലും, ജിയോളജി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ചെങ്കല്‍ ക്വാറികളിലേക്ക് വന്ന് പിഴയാടാക്കാറുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ചെറുതൊന്നുമല്ല ഇവരീടാക്കുന്ന പിഴ. ലക്ഷക്കണ്കിന് രൂപയാണ് ഓരോ ആള്‍ക്കും മുറിച്ച് നല്‍കുന്നത്. കൂടാതെ നല്ല കല്ല് ലഭിക്കുന്ന സ്ഥലവും നിലവിലില്ല. സ്ഥലത്തിന് പൈസ വര്‍ധിച്ചതും പ്രതിസന്ധിക്ക് കാരണമായി. വലിയ വില നല്‍കി ക്വാറിക്കായി സ്ഥലമെടുകക്കേണ്ട അവസ്ഥയാണ് നിലവിലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

പണിയില്ലാതെ നിരവധി തൊഴിലാളികള്‍

പണിയില്ലാതെ നിരവധി തൊഴിലാളികള്‍

ചെങ്കല്‍ മേഖലയെ ആശ്രയിച്ച് നിരവധി പേരാണ് കഴിയുന്നത്. ഏകദേശം 25000 തൊഴിലാളികളാണ് ക്വാറികളില്‍ പണിയെടുക്കുന്നവര്‍. ഇവരെ ആശ്രയിച്ച് നിരവധി ഹോട്ടലുകളും ജില്ലയില്‍ പ്വര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ചെങ്കല്‍ കാറി പണിമുടക്ക് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയുടെ പടുകുഴിയിലായിരിക്കുകയാണ് ഇവരും. പൂര്‍ണമായും ഈ മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഹോട്ടലുകള്‍ ഉണ്ട് ജില്ലയില്‍. കൂടാതെ ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. പണിമുടക്ക് പ്രഖ്യാപിച്ചതോടെ അവരും പണിയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെങ്കല്‍ ക്വാറികളെ ആശ്രയിച്ച് കഴിയുന്ന ലോറിതൊഴിലാളികള്‍ എന്നിവരുടെ അവസ്ഥയും ദയനീയമാണ്.

ദുരിതത്തിലായത് ഉടമകള്‍

ദുരിതത്തിലായത് ഉടമകള്‍

ചെങ്കല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വിഭാഗം അതിന്റെ ഉടമകളാണ്. സാധനങ്ങളുടെ വിലവര്‍ധനവും തൊഴിലാളികളുടെ കൂലിയും ഇന്ധന വിലവര്‍ധനവുമാണ് ഇവരെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 2018ലേതിനേക്കാള്‍ 30ശതമാനം അധികമാണ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധനവ് നടപ്പാക്കണമെന്ന് യൂനിയനുകള്‍ ആവശ്യപ്പെടുന്നത്. വന്‍ തുകക്ക് സ്ഥലവും വാങ്ങി ക്വാറി നടത്തി തൊഴിലാളികള്‍ക്ക് കൂലിയും നല്‍കി ഇന്ധനവും വാങ്ങിയാല്‍ പിന്നെ മിച്ചം ഒന്നുമുണ്ടാകില്ലെന്നാണ് ഉടമകള്‍ പറയുന്നത്. കൂടാതെ അധികൃതരുടെ ചെക്കിംഗുംകൂടിയാകുമ്പോള്‍ പൂട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്നാണ് ഉടമകള്‍ പറയുന്നത്. പിന്നെ തങ്ങളെ വിശ്വസിച്ച് പണിയെടുക്കുന്ന നിരവധി തൊഴിലാളികളുള്ളതിനാലാണ് പണി നിര്‍ത്താതെന്നാണ് ഉടമകള്‍ പറയുന്നത്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    വിലക്കയറ്റം പ്രതിസന്ധിയിലാക്കി

    വിലക്കയറ്റം പ്രതിസന്ധിയിലാക്കി


    സാധനങ്ങളുടെ വിലക്കയറ്റം നിര്‍മ്മാണ് മേഖലകളെ പ്രചതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു ചാക്ക് സിമന്റിന് 420 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ന്നിരിക്കുന്നു. കൂടാതെ കമ്പിക്ക് കിലോ 45 രൂപയില്‍ നിന്ന് 72 രൂപയായും ഉയര്‍ന്നതും നിര്‍മാണ മേഖലകള്‍ക്ക് തിരിച്ചടിയായി. ഒരു മാസം മുമ്പ് വരെ ചതുരശ്രയടിക്ക് 1800 മുതല്‍ 2000 രൂപവരെയായിരുന്നു ചെലവ് വന്നതെങ്കില്‍ നിലവിലത് 2300 മുതല്‍ 2500 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. കൂടാതെ ചെങ്കല്ലിന്റെ വിലയും നിര്‍മാണ മേഖലക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+