Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്‌കൂള്‍ ഗെയിംസ്: രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

കണ്ണൂര്‍: കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാരണം മുടങ്ങിപോയ കേരള സ്‌കൂള്‍ ഗെയിംസ് രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല് വേദികളിലായാണ് ഒക്ടോബര്‍ 23 വരെ മത്സരങ്ങള്‍ നടക്കുക. കണ്ണൂര്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വോളിബോളും കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ ഖോ ഖോ മത്സരവും വ്യാഴാഴ്ച സമാപിക്കും. ഇരു മത്സരങ്ങളിലും അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി 14 ജില്ലകളില്‍ നിന്നുള്ള 28 വീതം ടീമുകളാണ് മാറ്റുരക്കുന്നത്.

അണ്ടര്‍ 19 ഫെന്‍സിംഗ് 21, 22 തീയ്യതികളില്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തിലും അണ്ടര്‍ 19 നെറ്റ്ബോള്‍ 22, 23 തീയതികളില്‍ ജവഹര്‍ സ്റ്റേഡിയത്തിലും നടക്കും. 149 വിദ്യാര്‍ഥികള്‍ പങ്കെടുത്ത അണ്ടര്‍ 19 ജിംനാസ്റ്റിക് തലശ്ശേരി സായി സെന്ററില്‍ ബുധനാഴ്ച നടന്നു. 13 ഘട്ടങ്ങളായി 40,000 കുട്ടികളെ പങ്കെടുപ്പിച്ച് നടക്കുന്ന ഗെയിംസില്‍ ആകെ 38 ഇനങ്ങളാണുള്ളത്.

kannur

ജി വി എച്ച് എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍ ഹരിഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. എച്ച് എസ് എസ് ആര്‍ ഡി ഡി പി വി പ്രസീത, വി എച്ച് എസ് എസ് ഇ അസി.ഡയറക്ടര്‍ ഇ ആര്‍ ഉദയകുമാരി, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപ് കുമാര്‍, ഡി ഇ ഒ ഇന്‍ചാര്‍ജ് കെ പി പ്രദീപ് കുമാര്‍, ഹയര്‍ സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ്, കണ്ണൂര്‍ ജി വി എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ പ്രദീപ് നാറോത്ത്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി മുഹമ്മദ് അലി, ആര്‍ ഡി എസ് ജി എ സെക്രട്ടറി കെ ജെ ജോണ്‍സണ്‍, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ കെ വി ടി മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+