Get Updates
Get notified of breaking news, exclusive insights, and must-see stories!

കലോത്സവത്തില്‍ കപ്പുയര്‍ത്തിയ കണ്ണൂര്‍ ടീമിന് കലക്കന്‍ സ്വീകരണവുമായി ജില്ലയിലെ പൗരാവലി

കണ്ണൂര്‍: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് പിറന്ന നാട്ടിലെ പൗരാവലിയുടെ കലക്കന്‍ സ്വീകരണം. 23 വര്‍ഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ കലാപ്രേമികളും ജനങ്ങളും വരവേറ്റത്. ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വെച്ച് ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു കണ്ണൂര്‍ ജില്ലയിലേക്ക് ആനയിച്ചു.

മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപിച്ചത്. ആഘോഷപൂര്‍വ്വം ടീമിനെ വരവേറ്റ് തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചു. തലശേരി ടൗണ്‍, മീത്തലെ പീടിക, മൊയ്തുപാലം, എടക്കാട് ബസാര്‍ ചാല, താഴെചൊവ്വ എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് കണ്ണൂര്‍ കാല്‍ടെക്സില്‍ സ്വീകരണസമ്മേളനം സമാപിച്ചത്.

Kannur

ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനത്തോടെയാണ് സ്വീകരിച്ചത്. കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പന്‍ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വര്‍ണ കപ്പ് കൈമാറിയത് മന്ത്രി വി ശിവന്‍ കുട്ടിയാണ്.

മുഖ്യാതിഥിയായെത്തിയ നടന്‍ പത്മശ്രീ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറിയത്. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ്തെരസാസ് ആംഗ്ളോ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ വിവിധ മത്സരങ്ങളില്‍ നടത്തിയ മിന്നും പ്രകടനമാണ് കണ്ണൂരിന് സ്വര്‍ണക്കപ്പ് ഉയര്‍ത്താന്‍ സഹായകരമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+