Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ ശാക്തീകരണ സന്ദേശം: കുട്ടനാട്ടിൽ നിന്നും കാശ്മീരിലേക്ക് ബുള്ളറ്റ് യാത്രയുമായി യുവതി

തലശേരി: സ്ത്രീ ശാക്തീകരണ സന്ദേശവുമായി യുവതിയുടെ ബുള്ളറ്റ് യാത്ര. ജീവിതവഴിയിൽ എല്ലാവരുമുണ്ടായിട്ടും ആരുമില്ലെന്ന അവസ്ഥയിൽ മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന വിധവകളും ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്ക് പ്രചോദനമാവാൻ ആലപ്പുഴ സ്വദേശിനി വീണാ വിശ്വനാഥാണ് സാഹസിക ബുള്ളറ്റ് യാത്ര നടത്തുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നിന്നും മരം കോച്ചുന്ന മഞ്ഞും മഴയും പെയ്യുന്ന കാശ്മീരിലേക്ക് ഒറ്റയ്ക്ക്ബൈക്ക് ഓടിച്ചു പോകാൻ നിശ്ചയിച്ചതായി യുവസാഹസികയായ വീണ വിശ്വനാഥ് തലശ്ശേരിയിൽ നടത്തിയ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ സ്ത്രീകൾക്കിടയിൽ ഇരുചക്രവാഹന ഉപയോഗം ഉണ്ടെങ്കിലും ബുള്ളറ്റ് ഉപയോഗിക്കുന്നത് അസാധാരണ സംഭവമായി ചിലരെങ്കിലും കരുതുന്നതിനെ തിരുത്തുക കൂടി യാത്രയുടെ ഉദ്യേശ ലക്ഷ്യമാണെന്ന് വീണ അറിയിച്ചു.

 veena-16287

45 ദിവസം കൊണ്ട് പോയി വരാനാണ് തീരുമാനം. ഒരു ദിവസം 500 ഓളം കിലോമീറ്ററുകൾ സഞ്ചരിക്കും ഒറ്റയ്ക്കുള്ള ദീർഘദൂര ബൈക്ക് യാത്രക്കായി മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ മൂന്ന് മാസത്തെ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. സമൂഹത്തെ ഗുണപരമായി സ്വാധീനിക്കുന്ന സന്ദേശമുയർത്തി നടത്തുന്ന ബുള്ളറ്റ് യാത്രയ്ക്ക് സർക്കാരിൻ്റെയും നിരവധി സന്നദ്ധ സംഘടനകളുടെയും പിൻതുണയുണ്ട്. സുരക്ഷിതമായ താവളങ്ങളിൽ തങ്ങിയാണ് യാത്ര നടത്തുകയെന്നും വീണ വിശ്വനാഥ് അറിയിച്ചു.

തലശേരി നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകയുമായ പി.പി. സാജിത വീണാ വിശ്വനാഥിനെ പരിചയപ്പെടുത്തി ഇതിനു മുൻപും ഇത്തരം സാഹസിക യാത്രകൾ നടത്തിയ മുൻ പരിചയം വീണാ വിശ്വനാഥിന് മുതൽകൂട്ടാണെന്നും അവർ അറിയിച്ചു. സാമൂഹികമായ ഇടപെടലുകൾകിടയിലെ അനുഭവങ്ങളിൽ നിന്നാണ് ആറ് വർഷം മുൻപ് രൂപീകരിക്കപ്പെട്ട തലശ്ശേരിയിൽ ഗേൾ പവർ അത്താഴക്കൂട്ടത്തിൻ്റെ പിറവിയെന്ന് സാജിത ചൂണ്ടിക്കാട്ടി -സംഘടനയുടെ എല്ലാ പിൻതുണയും വീണാ വിശ്വനാഥിൻ്റെ യാത്രയ്ക്കുണ്ട്.

ഒറ്റപ്പെട്ട് പോയ സ്ത്രീകൾക്ക് സ്വയം പര്യാപ്തത ഉറപ്പുവരുത്താനായി ജോലി ഏർപെടുത്തിക്കൊടുക്കുകയും സ്വന്തം സാരംഭങ്ങൾ തുടങ്ങാനായുള്ള പ്രചോദനം നൽകുകയും ,നിരാശ്രയറായ പെൺ കുട്ടികൾ വിവാഹത്തിനു വിവാഹ വസ്ത്രം സമ്മാനമായി നൽകുന്ന സ്ഥിരം പദ്ധതി യിലൂടെ 80 ൽ പരം പെൺകുട്ടികൾക്ക് തണലേകാനും സാധിച്ചു , പല സാഹചര്യങ്ങളിലും പെട്ട് രാജ്യത്തിൻ്റെ തന്നെ വിവിധ യിടങ്ങളിൽ നിരാശ്രരായി കഴിയേണ്ടി വന്ന അഭയാർത്ഥി കുടുംബങ്ങൾക്ക് ഡ്രസ്സ് ഡ്രൈവ് എന്ന പദ്ധതിയിലൂടെ രണ്ട് ലക്ഷത്തിൽ പരം വസ്ത്രങ്ങൾ അത്താഴ കൂട്ടം നേരിട്ട് എത്തിച്ചു നൽകിയിട്ടുണ്ട്. , നിരാലംബരായ കാൻസർ രോഗികൾക്കായി മുടി ദാനം നൽകി - , പ്രളയം കോവിഡ് പ്രതിസന്ധിയിലും പ്രയാസപ്പെട്ടവരെ സഹായിച്ചു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 120 ൽ പരം വനിതകളുടെ മാത്രം'കൂട്ടായ്മയാണ് അത്താഴക്കൂട്ടമെന്ന് മറ്റു ഭാരവാഹികളും പറഞ്ഞു. വീണാ വിശ്വനാഥ്, ആരിഫ, പ്രസീത, ജെസ്സി രാഗേഷ്, ഷാജിമ റെജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+