കിയാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം വീണ്ടും ഓണ്‍ലൈനില്‍, പരാതി നല്‍കി ഓഹരിയുടമകള്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാന കമ്പനിയായ കിയാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓണ്‍ലൈന്‍ വഴി ചേരാനുള്ള ചേരാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഓഹരി ഉടമകള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനും കമ്പിനി ചെയര്‍മാനും മുഖ്യമന്ത്രിയുമായ പിണറായി വിജയനു പരാതി നല്‍കിയതായി കിയാല്‍ ഷെയര്‍ഹോള്‍ഡേസ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ പനക്കാട്ട് കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ കൊവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ യോഗമാണ് കൊവിഡ് പ്രതിസന്ധി തീര്‍ന്നിട്ടും ഇപ്പോഴും തുടരുന്നത്. ഇതുകാരണം തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി അവസരം ലഭിക്കുന്നില്ലെന്ന് അബ്ദുള്‍ ഖാദര്‍ പനക്കാട്ട് ആരോപിച്ചു.

കിയാലിന്റെ നാളിതുവരെയും ഉള്ള വിവിധ ക്രമക്കേടുകളും അഴിമതികളും ഓഹരി ഉടമകള്‍ക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് നടത്തുന്നത്. സെപ്തംബര്‍ 23 ന് നടത്താന്‍ തീരുമാനിച്ച ഓഹരിഉടമകളുടെ വാര്‍ഷിക പൊതുയോഗം ഓണ്‍ലൈനായാണ് ചേരുന്നത്.
വന്‍ നഷ്ടത്തിലോടുന്ന വിമാന താവളം എം.ഡിക്ക് കിയാല്‍ശമ്പള ഇനത്തില്‍ 30 ലക്ഷത്തിലേറെയായാണ് പ്രതിവര്‍ഷം വര്‍ദ്ധിപ്പിച്ചത്. നഷ്ടത്തിലോടുന്ന കിയാലിനെ സംബന്ധിച്ചിടു ത്തോളം ഇതു പ്രതിസന്ധി സൃഷ്ടിക്കും. 740 കോടിയോളം രൂപ നഷ്ടത്തിലാണ് വിമാന താവളം തുടങ്ങിയതു മുതല്‍ ഇന്നേവരെയായിപ്രവര്‍ത്തിക്കുന്നത്.
ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈനായതിന് പകരം ഓഫ് ലൈനായി യോഗം ചേരണം. 20 മിനുട്ട് മാത്രമാണ് ഓണ്‍ലൈന്‍ യോഗം ചേരുന്നത്. ഇതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധിയാളുകളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.ഓഹരി ഉടമകള്‍ക്ക് അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. വെറും അഞ്ചു വര്‍ഷം കൊണ്ടു ലാഭവിഹിതം തരുമെന്നാണ് ഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരത് യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള യോഗത്തില്‍ പറഞ്ഞത്.
എന്നാല്‍ ആറു വര്‍ഷമായിട്ടുംഇതുവരെ ഒരു പേന പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും അബ്ദുള്‍ ഖാദര്‍ പനക്കാട്ട് പറഞ്ഞു.കിയാല്‍ എം.ഡിക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കന്നതില്‍ തങ്ങള്‍ക്ക്പരാതിയില്ല. എന്നാല്‍ 30 ലക്ഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം കഴിഞ്ഞ നാലു മുതല്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടത് തങ്ങള്‍ക്കു കൂടി സാമ്പത്തിക പങ്കാളിത്തമുളള വിമാനതാവള കമ്പനിയാണ്. കണ്ണൂര്‍ വിമാന താവളം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണോ അതോ സ്വകാര്യ മേഖലയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ വ്യക്തമാക്കണം. മാറി മാറി വരുന്ന മുഖ്യമന്ത്രിമാരാണ് വിമാനതാവള കമ്പിനിയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നത്.
നേരത്തെ ഉമ്മന്‍ ചാണ്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പിണറായി വിജയനാണ് വിമാനത്താവളത്തില്‍ അനധികൃതമായി നിയമനം നടത്തുന്നത്. എംഎ യൂസഫലി ഉള്‍പ്പെടെ രണ്ടു ഡയറക്ടര്‍മാരുടെ കാലാവധി കഴിഞ്ഞിട്ടും ഇനിയും നീക്കിയില്ല. മറ്റു വിമാനതാവളങ്ങള്‍ ലാഭകരമായി മുന്‍പോട്ടുപോകുമ്പോഴും കണ്ണൂര്‍ വിമാനത്താവളത്തിന് എന്താണ് സംഭവിക്കുന്നതെന്നു മനസിലാവുന്നില്ല. 35 ശതമാനമാണ് സിയാല്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കുന്നത്. മറ്റു വരുമാനങ്ങള്‍ സിയാല്‍ നേടുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ഭൗതിക സാഹചര്യമുണ്ടായിട്ടും വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
കാര്‍ഗോ സര്‍വീസ് തുടങ്ങാന്‍ തയ്യാറായ ദ്രവീഡിയന്‍ എയര്‍ലൈന്‍ കമ്പിനി അവസാന നിമിഷം പിന്‍മാറിയത് കമ്പിനി എംഡി യുടെ പിടിപ്പുകേടുകൊണ്ടാണ് ഇതു കാരണം കനത്ത നഷ്ടമാണുണ്ടായത്. രണ്ടു മന്ത്രിമാര്‍ കാര്‍ഗോ എക്‌സ്പ്രസ് ലോഞ്ചിംഗിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നുവെങ്കിലും മടങ്ങി പോവുകയായിരുന്നു.
തങ്ങളുടെ സമരം ധൂര്‍ത്തിനും പിടിപ്പു കേടിനും അവഗണനയ്ക്കുമെതിരെയാണ്. കിയാല്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓഹരി ഉടമകളുടെ സമരം ഇതുകൊണ്ടു തീരുന്നില്ലെന്നും അതിശക്തമായ നിയമപോരാട്ടം തുടരുമെന്നും അബ്ദുള്‍ ഖാദര്‍ പനക്കാട്ട് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി.പി സലീം, പി.കെ കബീര്‍ സലാല, പി.സി ജോസ് , കെ.പി മോഹനന്‍, കെ.പി മജീദ് എന്നിവരുംപങ്കെടുത്തു












Click it and Unblock the Notifications