Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഓഹരി ഉടമകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും ഓഹരി ഉടമകള്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ പോയന്റ് ഓഫ് കോള്‍ പദവി നിഷേധിച്ചതിന് പിന്നാലെയാണ് കിയാലിനെതിരെ ആരോപണങ്ങളുമായി ഓഹരി ഉടമകളും രംഗത്തുവന്നത്. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

കിയാലിനെ എഴുന്നൂറ് കോടി രൂപയോളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും കമ്പനി നിയമത്തിനെതിരെ മാനേജ്‌മെന്റ് കൂട്ട് നില്‍ക്കുന്നതായും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ബഡ്ജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം ഷെയര്‍ ആര്‍ഇസി എന്ന ധനകാര്യ സ്ഥാപനത്തിന് ദീര്‍ഘകാലത്തേക്ക് പണയപ്പെടുത്തിയ കരാര്‍ കൂടുതല്‍ ബാധ്യതയിലേക്കും വിമാനത്താവള വികസനത്തിനും തടസ്സം നേരിടുമെന്നും കണ്ണൂര്‍ നോര്‍ത്ത മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്‌സ് ഹാളില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

kannur-airport

കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും വിവരാവകാശ നിയമമനുസരിച്ച് വിവരം നല്‍കാന്‍ ബാധ്യതയില്ലെന്ന് അറിയിക്കുകയും, സര്‍ക്കാറിന്റെ ലെറ്റര്‍ ഓഫ് കംഫര്‍ട്ടിന്റെ പിന്‍ബലത്തില്‍ കോടിക്കണക്കിന് രൂപ നേരത്തെയെടുത്ത ലോണ്‍ പുന:ക്രമീകരണമെന്ന പേരില്‍ അനുവദിക്കുകയും ചെയ്തത് ഓഹരി ഉടമകളുടെ അംഗീകാരം തേടാതെയാണെന്നും ഷെയര്‍ ഉടമകള്‍ ആരോപിച്ചു..

പ്രധാന സുരക്ഷാ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കാത്തതും, വിവിധ തലത്തിലെക്ക് കരാര്‍ നല്‍കിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.. കിയാല്‍ പബ്ലിക് പ്രൈവറ്റ് കമ്പനിയെന്ന് സൈറ്റില്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് വിവരാവകാശനിയമവും സിആന്റ് ഏജിയുടെ ഓഡിറ്റ്കളും ബാധകമല്ലെന്നാണ് ഇത് സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നല്‍കിയിട്ടുള്ളത്. ഇതു സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണെന്ന് യോഗം ചുണ്ടിക്കാട്ടി.

കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ പനങ്ങാട്ട് , ജനറല്‍ കണ്‍വീനര്‍ സിപി. സലിം, കണ്‍വീനര്‍ കെപി മോഹനന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.പി. മജീദ് എന്നിവര്‍സംസാരിച്ചു. പി.കെ. ഖദീജ നന്ദിയും പറഞ്ഞു. നേരത്തെ ഓണ്‍ലൈനായി യോഗം ചേരുന്നതിനെതിരെ വിമാനത്താവള ഓഹരി ഉടമകള്‍ കിയാലിന്റെ ചെയര്‍മാനും മുഖ്യമന്ത്രിക്കും കേന്ദ്ര കോര്‍പ്പറേറ്റ് കമ്പനി കാര്യമന്ത്രാലയത്തിനും രേഖാമൂലം പരാതി നല്‍കിയിരുന്നു. വരും നാളുകളിലും സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+