കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനക്കമ്പിനികളെ ആകര്‍ഷിക്കാന്‍ കിയാല്‍
മട്ടന്നൂര്‍: കൊവിഡിന് ശേഷമുണ്ടായ പ്രതിസന്ധിപരിഹരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പിനിയായ കിയാല്‍ അതിതീവ്രശ്രമം തുടങ്ങി.കൊവിഡ് കാലത്ത് വിമാനസര്‍വീസുകള്‍ വെട്ടിചുരുക്കിയ കമ്പിനികള്‍ പിന്നീട് വെട്ടിക്കുറച്ചാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിവരുന്നത്. ഈസാഹചര്യത്തിലാണ് സര്‍വീസ് നടത്താനായി കൂടുതല്‍ കമ്പിനികളെ സമീപിക്കാന്‍ കിയാല്‍ അധികൃതര്‍ തീരുമാനിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്തിയാല്‍ ആഭ്യന്തരവരുമാനംകൂടുമെന്നാണ്കിയാലിന്റെ വിലയിരുത്തല്‍. ഈസാഹചര്യത്തിലാണ്
വിസ്താര, സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍ മുതലായ കമ്പനികളെ ആഭ്യന്തരസര്‍വീസ് നടത്താന്‍ ക്ഷണിക്കാന്‍ കിയാല്‍ തീരുമാനിച്ചത്.

ഇതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം അതീവഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നവാഗത വിമാനത്താവളമായ കണ്ണൂര്‍ മുന്‍പോട്ടു പോകുന്നത്. നിലനില്‍പ്പു തന്നെ അപകടകരമായ അവസ്ഥയിലാണ് ആഭ്യന്തര സര്‍വീസിലുടെ വരുമാനംവര്‍ധിപിക്കാന്‍ ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷം മുന്‍പ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഘട്ടത്തില്‍ സ്‌പൈസ്ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍വീസിന് താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ അന്നത് കേന്ദ്രഅനുമതിയില്ലാത്തതിനാല്‍ നടന്നില്ല. മാരന്‍ഗ്രൂപ്പിന്റെ വ്യോമയാനകമ്പിനിയായ സ്‌പേസ് ജെറ്റ് ഇേേപ്പാള്‍ അതീവപ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. രണ്ട് എയര്‍ ക്രാഫ്റ്റുകള്‍ മാത്രമേ അവര്‍ക്കുള്ളൂ. ആഭ്യന്തര പടലപിണക്കം കാരണം ഒരുമാസം മുന്‍പാണ് അവരുടെ സി. ഇ. ഒരാജിവെച്ചു പോയത്. കണ്ണൂരില്‍ യാത്രക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ വീണ്ടും ഇക്കാര്യം വിമാനക്കമ്പനികളുടെ സജീവ പരിഗണനയിലുണ്ട്. ആദ്യഘട്ടത്തില്‍ ഏതാനും ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
കൊവിഡ് പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് കമ്പിനി വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. വിദേശവിമാനകമ്പിനികള്‍ക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ കഴിയാത്ത കേരളത്തിലെ ഏകവിമാനത്താവളമാണ് കണ്ണൂര്‍. അതുകൊണ്ടു തന്നെ ഗണ്യമായ സാമ്പത്തിക നഷ്ടമാണ് മികച്ച സൗകര്യങ്ങളുണ്ടായിട്ടും ഈ രാജ്യാന്തര വിമാനത്താവളത്തിന് സഹിക്കേണ്ടി വരുന്നത്. വിമാനത്താവളത്തിന്റെ തുടക്കത്തില്‍ കര്‍ണാടകയിലെ കുടക് മേഖലയില്‍ നിന്നും യാത്രക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലുംമികച്ച ഓഫറുകളുമായി ബംഗ്‌ളൂരും മംഗളൂരുംരംഗത്തു വന്നതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.
ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്
ഗോവ, ഹുബ്ബള്ളി സെക്ടറുകളില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ കോവിഡിന് ശേഷം നിര്‍ത്തിയതും കനത്ത തിരിച്ചടിയായി മാറി. പല സെക്ടറുകളിലും വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരമില്ലാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാകാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറയുന്നു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയില്‍ അധികമാണ് പലപ്പോഴും കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അകറ്റാന്‍ കൂടിയ ടിക്കറ്റ് നിരക്കും സര്‍വീസുകളുടെ കുറവും ഇടയാക്കുന്നുണ്ട്.
അതേസമയം എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിവ സര്‍വീസ് നടത്തുന്ന കണ്ണൂര്‍- അബുദാബി സെക്ടറില്‍ യാത്രാനിരക്ക് താരതമ്യേന കുറവാണെന്നത് ശ്രദ്ധേയമാണ്. തുടക്കത്തിലുള്ള നാല് കമ്പനികള്‍ മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇപ്പോഴും സര്‍വീസ് നടത്തുന്നത്. കൂടുതല്‍ കമ്പനികളെത്തിയാല്‍ കൊച്ചിയിലും മറ്റും ഉള്ളത് പോലെ യാത്രാനിരക്കും കുറയുമെന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സി രംഗത്തുള്ളവരും പ്രതീക്ഷിക്കുന്നുണ്ട്.്ഇതുകൂടാതെ സാധാരണക്കാരന് വിമാനസര്‍വീസെന്ന ലക്ഷ്യവുമായി രാജ്യത്ത് പുതുതായി ആരംഭിച്ച ആകാശ് എയര്‍ സര്‍വീസ് വരുന്ന ഡിസംബറില്‍ കണ്ണൂരില്‍ നിന്നും വിമാനസര്‍വീസ് നടത്തുമെന്ന പ്രതീക്ഷയും കിയാലിനുണ്ട്.












Click it and Unblock the Notifications