കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു വർഷം പിന്നിടുമ്പോൾ 15 ലക്ഷം യാത്രക്കാരുമായി കണ്ണൂർ വിമാനത്താവളത്തിന് ചരിത്രനേട്ടം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പുതുവർഷമായ 2020ൽ പുതുചരിത്രമെഴുതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷവും ഒരു മാസവും പിന്നിട്ടപ്പോൾ 15 ലക്ഷം യാത്രക്കാർ എന്ന ഐതിഹാസിക നേട്ടമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ചത്. ഹർഷ ദിപിൻ എന്ന യാത്രക്കാരിയിലൂടെയാണ് 15 ലക്ഷം എന്ന അപൂർവ്വ നേട്ടം പൂർത്തിയാക്കിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!

ഭർത്താവ് ദിപിനും മകൾ അഷ്മികയ്ക്കുമൊപ്പം കുവൈറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്‌ IX-790-ൽ പറന്നിറങ്ങിയാണ് ഹർഷ ദിപിൻ ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമായത്. മികവിൽ നിന്നും മികവിലേക്ക് പറക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.

 kial-1566034760-1

യാത്രക്കാരുടെ എണ്ണത്തിൽ വളർച്ച, വിമാന സർവീസുകളുടെ എണ്ണത്തിലുള്ള വർദ്ധന, നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ, സൗകര്യങ്ങളിലെ വർദ്ധന, ചരക്ക് നീക്കത്തിലെ വർദ്ധന, പുരസ്കാരലബ്ധി എന്നിങ്ങനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേട്ടങ്ങളുടെ വർഷമായിരുന്നു കടന്നുപോയ 2019. കൂടുതൽ മികവിന്റേയും അംഗീകാരങ്ങളുടേയും വർഷമാകും 2020 എന്ന ശുഭ സൂചനയാണ് വർഷാരംഭത്തിൽത്തന്നെ കാണുന്നത്. പ്രവർത്തനമികവും പ്രൊഫഷണലിസവുമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന വിജയരഹസ്യമെന്ന് കിയാൽ അധികൃതർ പറഞ്ഞു.

English summary
KIAL touches record with 15 lakh passengers within one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X