Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടുവം കാവിൻ മുനമ്പ് പാലത്തിനും പഴയങ്ങാടി പാലത്തിനും കിഫ്ബി അംഗീകാരം

കണ്ണൂർ; ചെറുകുന്ന് പഞ്ചായത്തിനെയും പട്ടുവം ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡിലെ കാവിൻ മുനമ്പ് പാലത്തിനു കിഫ്‌ബിയിൽ നിന്നും 60 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതായി ടിവി രാജേഷ് എംഎൽഎ അറിയിച്ചു. 1360 മീറ്റർ നീളവും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയോട് കൂടി ആകെ 11 മീറ്റർ വീതിയാണ് ഉള്ളത്. 35 മീറ്റർ നീളത്തിലുള്ള 38 സ്പാനുകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിനു പൈൽ ഫൗണ്ടേഷൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇരു വശങ്ങളിലുമുള്ള അപ്രോച് റോഡിനു വേണ്ടി 43 സെന്റ് ഭൂമി ഏറ്റേടുക്കുന്നതിനു 86 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

KIIFB approval for Pattuvam Kavin Munamp Bridge

തളിപ്പറമ്പിലുള്ളവർക്ക് വളരെ എളുപ്പം പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്ന് അമ്പലം മാടായിക്കാവ്, മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും കാവിൻ മുനമ്പ് പാലം പൂർത്തിയാകുന്നതോടെ എത്തിചേരാൻ സാധിക്കും.

പഴയങ്ങാടിയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്‌ബിയിൽ നിന്നും 15.48 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.240 മീറ്റർ നീളവും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയോട് കൂടി ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. 30 മീറ്റർ നീളത്തിലുള്ള 8 സ്പാനുകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിനു പൈൽ ഫൗണ്ടേഷൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലെ വാഹന പ്പെരുപ്പം കണക്കിലെടുത്തും നിലവിലുള്ള പഴയ പാലത്തിന്റെ ബലക്ഷയവും കാലപ്പഴക്കവും കണക്കിലെടുത്താണ് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലത്തിന് കിഫ്‌ബി അംഗീകാരം നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+