കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി പൈതൃക പദ്ധതി ഒന്നാം ഘട്ടത്തിന് 41.38 കോടി അനുവദിച്ച് കിഫ്ബി

Google Oneindia Malayalam News

തിരുവനന്തപുരം: തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി 41.38 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് നടന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇത് അംഗീകരിച്ചത്. തലശ്ശേരി കേന്ദ്ര ബിന്ദുവായി കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൈതൃക നിര്‍മ്മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതു തലമുറക്കും വിനോദസഞ്ചാരികള്‍ക്കും ഉപയോഗപ്പെടുന്ന വിധം അവതരിപ്പിയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി, തദ്ദേശീയമായ നാടന്‍ കലകള്‍ അവതരിപ്പിയ്ക്കുന്ന നാടന്‍കല ഇടനാഴി, മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികള്‍ (സര്‍ക്യൂട്ടുകള്‍). പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തില്‍ 14 ചരിത്ര നിര്‍മ്മിതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന് കീഴില്‍ കെഐഐഡിസിയ്ക്കാണ് നിര്‍വ്വഹണ ചുമതല.

KIIFB

കോവിഡ് 19 മഹാമാരിയും ലോക്ഡൗണും ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് സംസ്ഥാന വികസനം ഗതിവേഗം വീണ്ടെടുക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജൂണ്‍ 29, 30 തീയതികളില്‍ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റിയോഗവും, മുപ്പത്തി ഒമ്പതാം ജനറല്‍ ബോഡി യോഗവും അതിന്റെ തെളിവുകളാണ്.

ജൂണ്‍ 30 ന് നടന്ന കിഫ്ബി യോഗം 3 പദ്ധതികള്‍ക്ക് ധനാനുമതി നല്കി. ഇതില്‍ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു.ആകെ 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 39-ാം കിഫ്ബി യോഗം ധനാനുമതി നല്‍കിയിട്ടുള്ളത്.

ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുള്‍പ്പെടെ, വിവിധ വകുപ്പുകള്‍ക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നല്‍കാനായി അംഗീകരിച്ചിട്ടുണ്ട്. മൊത്തം 18,240 കോടി രൂപയുടെ 396 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. 2002.72 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും അനുമതി നല്‍കി.

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്സി) നിന്ന് 1,100 കോടി രൂപ കടമെടുക്കുന്നതിനും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പിപിപി(പൊതു സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ക്ക് ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാം എന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിര്‍ദേശത്തിനും കിഫ്ബി അംഗീകാരം നല്‍കി. കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.

പദ്ധതികളുടെ നടത്തിപ്പിനായി നിലവില്‍ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോര്‍ക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കിഫ്ബി യില്‍ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.

കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ് ബി ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോര്‍ വാഹന നികുതിയിലെയും കി ഫ്ബിയുടെ വിഹിതം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

English summary
KIIFB approves Rs 41.38 crore for Thalassery Heritage Project Phase 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X