Get Updates
Get notified of breaking news, exclusive insights, and must-see stories!

കിച്ചന്‍ തീയേറ്റര്‍ ഡ്രീമ കാര്‍ണിവല്‍ സെപ്തംബര്‍ നാലിന് കൂത്തുപറമ്പില്‍ തുടങ്ങും

കണ്ണൂര്‍: തീയേറ്റര്‍ കിച്ചന്‍ തലശേരി സംഘടിപ്പിക്കുന്ന നാടകോത്സവം ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍ സെപ്റ്റംബര്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴുവേദികളിലായി മുപ്പതിലധികം നാടകങ്ങള്‍ അരങ്ങേറുന്ന നാടകോത്സവത്തില്‍ 400 പരം കലാകാരന്മാര്‍ മാറ്റുരയ്ക്കും
ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ 2022 എന്ന് പേരിട്ട നാടകോത്സവത്തിലെ ലോഗോ പ്രകാശനം നേരത്തെ സിനിമാനടന്‍ മമ്മൂട്ടി നിര്‍വഹിച്ചിരുന്നു.

kannur


അമേച്വര്‍ നാടകങ്ങള്‍ പ്രൊഫഷണല്‍ നാടകം കുട്ടികളുടെ നാടകം തെരുവ് നാടകം പരീക്ഷണനാടകങ്ങള്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സംവിധായകന്‍ അണിയിച്ചൊരുക്കിയ ശ്രദ്ധേയമായ നാടകങ്ങള്‍ മേളയുടെ ഭാഗമാകും

തിയേറ്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന നാടകകളരിയും സംഘടിപ്പിക്കും. നിരവധി പ്രശസ്തരായ നാടകപ്രവര്‍ത്തകര്‍ ക്ലാസുകള്‍ നയിക്കും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ക്യാമ്പില്‍പങ്കെടുക്കാന്‍ അവസരം നല്‍കുക .

സുവീരന്‍ സംവിധാനം ചെയ്ത ഭാസ്‌കരപ്പട്ടേലരും തെമ്മാടിയും ജീവിതവും സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ അപ്പുണ്ണി ശശി അഭിനയിക്കുന്ന ചക്കരപ്പന്തല്‍ അമല്‍രാജ് രാജേഷ് ശര്‍മ എന്നിവര്‍ അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം തുടങ്ങിയ നാടകങ്ങള്‍ അരങ്ങേറും. വാര്‍ത്താിസമ്മേളനത്തില്‍

വ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോസഫ് തിയേറ്റര്‍ കിച്ചന്‍ ഭാരവാഹികളായ സുമേഷ് ചെണ്ടയാട് വിനോദ് നാരോത്ത് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+