ഗാനഗന്ധര്‍വന് ശതാഭിഷേകം, കൊല്ലൂര്‍ മൂകാംബികയില്‍ ശിഷ്യരുടെ സംഗീതാര്‍ച്ചന
കണ്ണൂര്‍: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ 85ാം പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന സംഗീതജ്ഞരുടെ ഗാനാര്‍ച്ചന. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ അഖണ്ഡ സംഗീതാര്‍ച്ചന നടത്തിയത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ മണ്ഡപത്തില്‍ രാവിലെ ആറിന് വാതാപി ഗണപതീം ഭജേ എന്ന കീര്‍ത്തനം പാടി ആരംഭിച്ച സംഗീതാര്‍ച്ചനയില്‍ ആറ്റവുഞ്ചേരി മോഹനന്‍പിള്ള, കെ.സി. വിവേക് രാജ് കോഴിക്കോട്, ജ്യോതിലക്ഷ്മി ഉദയകുമാര്‍ ആലപ്പുഴ, ഗൗരി നാരായണന്‍ തൃശ്ശൂര്‍, വിപിന്‍ദാസ് ഏറണാകുളം, പി.വിജയന്‍ കോഴിക്കോട്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ ആലപ്പുഴ, അമൃത കൃഷ്ണന്‍, ഡോ. സി.വി.പ്രദീപ് കണ്ണൂര്‍, ആനയടി പ്രസാദ്, തിരുവനന്തപുരം സി.രവീന്ദ്രന്‍, എ.മുരളിധരന്‍ നമ്പീശന്‍ തുടങ്ങി 60 ലധികം സംഗീതജ്ഞര്‍ പങ്കെടുത്തു.

വിവേക് രാജ് - വയലിന്‍, എന്‍ ഹരി -മൃദംഗം, കോവൈ സുരേഷ് ഘടം, അഡ്വ ഹരീഷ് മേനോന്‍ ഗഞ്ചിറ, ശശീന്ദ്രന്‍ തലശ്ശേരി മുഖര്‍ശംഖ്, ഡോ. തൃശ്ശൂര്‍ കൃഷ്ണകുമാര്‍ ഇടയ്ക്ക തുടങ്ങിയവരാണ് പക്കമേളം ഒരുക്കിയത്. ഡോ.സി.എം.രാധാകൃഷ്ണന്‍ പറവൂര്‍, സംഗീത സംവിധായകന്‍ രാജേഷ് രാജ് കണ്ണൂര്‍, സന്തോഷ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലൂര്‍ മൂകാംബിക സരസ്വതി മണ്ഡപത്തില്‍ പിറന്നാള്‍ തലേന്ന് ചൊവ്വാഴ്ച രാത്രി നാദാര്‍ച്ചനയുമുണ്ടായി.
മംഗള ദര്‍ശന ദായികേ, പാവന ഗുരു പവന ഗുരു, പാഹിമാം പാഹിമാം മൂകാംബികേ, കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി തുടങ്ങിയ ജനപ്രിയ ഗാനങ്ങളും പാടി. ശിഷ്യരുടെ വക ക്ഷേത്രത്താന്‍ വിശേഷാല്‍ പൂജകളും ഉണ്ടായി. ഗാനഗന്ധര്‍വന്റെ അറുപതാം പിറന്നാള്‍ മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ജനുവരി 10 ന് കൊല്ലൂരില്‍ സംഗീതാര്‍ച്ചന നടന്നു വരുന്നുണ്ട്. 25 വര്‍ഷമായി കൊല്ലൂരില്‍ സംഗീതാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് രാമചന്ദ്രനെ മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗ ആദരിച്ചു.












Click it and Unblock the Notifications