പിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ.കെ രമ
കണ്ണൂര്‍: കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണെന്ന് കെ.കെ രമ ആരോപിച്ചു. കണ്ണൂര്‍ ഗുരുഭവനില്‍ മനുഷ്യാവകാശ സമിതി നടത്തിയ അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനമെന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഇന്ത്യയില്‍ നരേന്ദ്രമോദി നടപ്പിലാക്കുന്നതു പോലെ കേരളത്തിലും പിണറായി വിജയന്റെ ഭരണത്തിലും സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് നടപ്പിലാക്കുന്നത്.
ജനകീയ പ്രതിഷേധത്തെ ഭയക്കുകയാണ് കേരളത്തിലെഭരണാധികാരികള്‍. പൊതു ഇടങ്ങളില്‍ നിന്നുംകറുത്ത മാസ്‌ക് പോലും വിലക്കുന്നു. എത്രഭീകരമായ സാഹചര്യത്തിലാണ് കേരളം കടന്നു പോകുന്നത്. ഒരു എം.പിയുടെ ഓഫിസ് പോലും ബഫര്‍ സോണ്‍ വിഷയത്തില്‍ അക്രമിക്കപ്പെടുകയാണ്. സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത രീതിയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്.

'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍
ടാഡയും പോട്ടയും പോലെയുള്ള കരിനിയമങ്ങള്‍ ബുള്‍ഡോസര്‍രാജിലൂടെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പൗരത്വനിര്‍ണയം പോലെ മതവും ജാതിയും നോക്കിയാണ് രാജ്യത്ത് പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും പ്രധാന്യമുള്ള പുതിയ ഒരു രാഷ്ട്രീയം ഉയര്‍ന്നുവരികയാണെന്ന് പരിപാടിയില്‍ അധ്യക്ഷനയ ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു. കെ.സി ഉമേഷ്ബാബു പ്രൊഫ. കെ.പി സജി, അഡ്വ.വിനോദ് പയ്യട,കെ.സുനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. പി.ടി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications