കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷരഹിത പച്ചക്കറി വർഷം മുഴുവനും, അഞ്ചേക്കറിലെ പച്ചക്കറി കൃഷി വിളവെടുത്തു

  • By Prd Kannur
Google Oneindia Malayalam News

പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. കൈതേരി ഇടംവയലിലെ കെ രാജൻ വിഷരഹിത പച്ചക്കറി വർഷം മുഴുവനും എന്ന ലക്ഷ്യത്തോടെ മൂന്ന് വയലുകളിലായി അഞ്ചേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. അത്യുൽപാദന ശേഷിയുള്ള വിത്തുകളുപയോഗിച്ച് മൾച്ചിങ്ങ് രീതിയിലായിരുന്നു കൃഷി.

കുമ്മായമിട്ട് മണ്ണിലെ അസിഡിറ്റി മാറ്റി അഞ്ച് തരം ജൈവവളങ്ങൾ അടിവളമായി നൽകിയാണ് വിത്ത് നട്ടത്. പയർ, വെണ്ട, കക്കിരി, കയപ്പ, പൊട്ടിക്ക, ചുരക്ക പടവലം, കുമ്പളം, വെള്ളരി, ചീര, ബീൻസ്, അവര തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. ഇടംവയലിൽ നടന്ന ചടങ്ങിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

kk shailaja

മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ ഭാസ്‌കരൻ മാസ്റ്റർ മുഖ്യാതിഥിയായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഗംഗാധരൻ, മാങ്ങാട്ടിടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, വാർഡ് അംഗങ്ങളായ സി കെ ശ്രീജ, കെ യശോദ, കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി കെ ബേബി റീന, മാങ്ങാട്ടിടം കൃഷി ഓഫീസർ എ സൗമ്യ, കൃഷി അസിസ്റ്റന്റുമാരായ എം വിപിൻ, ആർ സന്തോഷ് കുമാർ, പി പി സുധാകരൻ, കുന്നുമ്പ്രോൻ രാജൻ, കുനിയിൽ വത്സല തുടങ്ങിയവർ പങ്കെടുത്തു.

English summary
KK Shailaja Teacher MLA inaugurated the harvest of vegetable cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X