കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശൈലജ ടീച്ചര്‍ കേരളത്തെ ഇന്ത്യയുടെ 'കൊവിഡ് ഹബ്ബ്' ആക്കി മാറ്റി നാണംകെടുത്തി; കെ.സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ കേരളത്തെ ഇന്ത്യയുടെ 'കൊവിഡ് ഹബ്ബ്' ആക്കി മാറ്റി നാണം കെടുത്തിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ ആയിരുന്നു സുധാകരന്‍ ശൈലജയെ വിമര്‍ശിച്ചത്.

കേരളത്തെ ഇന്ത്യയുടെ 'കൊവിഡ് ഹബ്ബ്' ആക്കി നാണംകെടുത്തിയ ശൈലജ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരില്‍ ഇത്തവണ യു ഡി എഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചെന്നും അതില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ട് എന്നും സുധാകരന്‍ പറഞ്ഞു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

1

നേരത്തെ മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ശൈലജ ടീച്ചറിന്റെ കൊവിഡ് പ്രതിരോധത്തെ പരിഹസിച്ചിരുന്നു. ശൈലജ ടീച്ചറെ കൊവിഡ് റാണി എന്നായിരുന്നു മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. നിപ രാജകുമാരി എന്നും മുല്ലപ്പള്ളി ശൈലജ ടീച്ചറെ വിളിച്ചിരുന്നു.

2

കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോളില്‍ ഇടയ്ക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത് എന്നും നിപാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നത് എന്നുമായിരുന്നു 2020 ജൂണ്‍ മാസത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ മുല്ലപ്പള്ളിയുടെ വാക്കുകള്‍.

3

ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനകീയ മന്ത്രി എന്ന വിശേഷണം ലഭിച്ച ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ വെറും പി ആര്‍ വര്‍ക്ക് മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറുടെ വാര്‍ഡില്‍ സി പി ഐ എം പരാജയപ്പെട്ടു എന്ന വ്യാജ പ്രചരണവും കോണ്‍ഗ്രസ് അനുകൂലികള്‍ സൈബറിടത്തില്‍ അഴിച്ചുവിട്ടിരുന്നു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

4

ഇത് ഏറ്റ് പിടിച്ച് പത്മജ വേണുഗോപാലും അനില്‍ അക്കരയും അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവം വ്യാജമാണെന്ന് അറിഞ്ഞതോടെ ഇരുവരും പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ശൈലജ ടീച്ചറുടെ വാര്‍ഡില്‍ 580 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി ജയിക്കുകയായിരുന്നു.

ഭാരതരത്‌ന കൊടുക്കേണ്ട ആളെയാണ് സിബിഐ വേട്ടയാടുന്നത്, നാണമില്ലേ; സിസോദിയയെ കുറിച്ച് കെജ്രിവാള്‍ഭാരതരത്‌ന കൊടുക്കേണ്ട ആളെയാണ് സിബിഐ വേട്ടയാടുന്നത്, നാണമില്ലേ; സിസോദിയയെ കുറിച്ച് കെജ്രിവാള്‍

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
KK Shailaja teacher shames Kerala by making it India's 'Covid Hub' says K. Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X