ബിജെപിയും സിപിഎമ്മും മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു; കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തില്‍ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരെന്ന് കെഎം ഷാജി
വളപട്ടണം: ബി.ജെ.പിയും സി.പി.എമ്മും മനുഷ്യത്വ വിരുദ്ധ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. കൊലപാതക രാഷ്ട്രീയങ്ങളാണ് ബിജെപിയും സിപിഎമ്മും നടത്തുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തില്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരും ചെറുകിട കച്ചവടക്കാരും സാധാരണ ജനങ്ങളുമാണെന്നും അദ്ധേഹം പറഞ്ഞു.
വളപട്ടണത്ത് സംഘടിപ്പിച്ച യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. വളപട്ടണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍, ജയകൃഷ്ണന്‍, വി.പി വമ്പന്‍, കെ.വി ഹാരിസ്, പ്രമോദ്, ബിജു ഉമ്മര്‍, അജിത്ത്, സിദ്ധീഖ്, അബ്ദുറഹിമാന്‍ സംസാരിച്ചു.

യുഡിഎഫ് കണ്‍വെന്‍ഷന് മുന്നോടിയായി വളപട്ടണം ടൗണില്‍ നടന്ന പ്രകടനത്തിന് വളപട്ടണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.പി ഷഹീദ്, എം അശ്രഫ്, കെ ജലീല്‍ ഹാജി, റഹീസ് പാലക്കൂല്‍, സി.വി നൗഷാദ്, ഫൈസല്‍ മില്‍ റോഡ് നേതൃത്വം നല്‍കി.












Click it and Unblock the Notifications