കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ പോലീസ് തിരയുന്ന പാപ്പിനിശേരി സ്വദേശി തേജസ് ഒളിവില്‍. പോലീസിന് ഷാജി നല്‍കിയ ഫോണ്‍ സംഭാഷണം തന്റെ മകന്റേത് തന്നെയാകനാണ് സാധ്യതയെന്ന് പിതാവ് കുഞ്ഞിരാമന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. മുംബൈയിലുള്ള അധോലോക സംഘത്തിന് പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഷാജി പോലീസ് മേധാവി, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതി.

വളപട്ടണം പോലീസ് കേസ് അന്വേഷിക്കുന്ന ഘട്ടത്തിലാണ് തേജസിന്റെ പിതാവ് കുഞ്ഞിരാമന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിപിഎം അനുഭാവമുള്ള കുടുംബമാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

മകനെ കുടുക്കാന്‍ ചിലര്‍

മകനെ കുടുക്കാന്‍ ചിലര്‍

തേജസ് മുംബൈയില്‍ താമസിച്ചിരുന്നു. അവിടെ നിന്നാണ് ഗള്‍ഫിലേക്ക് പോയത്. കുറേ കാലമായി ഗള്‍ഫിലാണ് ജോലി. അധോലോക ബന്ധമൊന്നുമില്ല. മകനെ കുടുക്കാന്‍ ചിലര്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതാകാമെന്നും തേജസിന്റെ പിതാവ് കുഞ്ഞിരാമന്‍ പറയുന്നു.

പോലീസ് ശേഖരിച്ചു

പോലീസ് ശേഖരിച്ചു

തേജസിന്റെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഷാജി എംഎല്‍എ ആരോപണം ഉന്നയിച്ച ദിവസം മുതല്‍ ഇയാളെ കാണാനില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടില്‍ പോലിസ് എത്തി ബന്ധുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. തേജസിന് മുംബൈയില്‍ ബന്ധങ്ങളുണ്ട്. അവിടേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചു

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചു

പയ്യന്നൂര്‍ കോളജില്‍ പഠിച്ചിരുന്ന വേളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. അന്ന് ചില അടിപിടികേസുകളുണ്ടായിട്ടുണ്ട്. സിപിഎം അനുഭാവമുള്ളവരാണ് തേജസിന്റെ കുടുംബം. നിലവില്‍ തേജസ് രാഷ്ട്രീയരംഗത്ത് സജീവമല്ല. വര്‍ഷങ്ങളായി ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. രണ്ടമാസം മുമ്പാണ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്.

മദ്യലഹരിയില്‍ ചെയ്തതാകാം

മദ്യലഹരിയില്‍ ചെയ്തതാകാം

കെഎം ഷാജിക്കെതിരായ സംഭാഷണം മദ്യലഹരിയില്‍ ചെയ്തതാകാമെന്ന് തേജസിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ പറയുന്നു. തേജസ് എവിടെയാണുള്ളത് എന്ന് അറിയില്ല. ഞാനും അവനെ തിരയുകയാണ്. അവനെ ആരോ കുടുക്കിയതാണ്. ഷാജിയോട് വേണമെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കാമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

പെറ്റിക്കേസ് പോലെ

പെറ്റിക്കേസ് പോലെ

പോലീസിനെതിരെ കെഎം ഷാജി എംഎല്‍എ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. താന്‍ നല്‍കിയ പരാതി പെറ്റിക്കേസ് അന്വേഷിക്കുന്നത് പോലെയാണ് പോലീസ് അന്വേഷിക്കുന്നതെന്നാണ് എംഎല്‍എയുടെ കുറ്റപ്പെടുത്തല്‍. ഗൗരവത്തില്‍ എടുക്കാത്തതിനാല്‍ പോലീസ് അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്നും ഷാജി പറയുന്നു.

ശബ്ദം ഒത്തുനോക്കും

ശബ്ദം ഒത്തുനോക്കും

തേജസിനെ കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യ ദൗത്യം. ശേഷം പരാതിക്കൊപ്പം എംഎല്‍എ കൈമാറിയ ശബ്ദ സന്ദേശം തേജസിന്റെ ശബ്ദവുമായി ഒത്തുനോക്കും. തേജസിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ പാപ്പിനിശേരിയിലെ ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇതിന്റെ ശബ്ദരേഖ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഷാജി കഴിഞ്ഞ തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

Recommended Video

cmsvideo
പാപ്പിനിശേരി സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്

English summary
KM Shaji MLA case: Pappinisseri native Thejas's Father response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X