• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; തേജസിനെ പറ്റി പോലീസിന് ലഭിച്ച വിവരം ഇങ്ങനെ...

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പോലീസ് പാപ്പിനിശേരി സ്വദേശി തേജസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. എംഎല്‍എ പരാതിയില്‍ പറഞ്ഞ വ്യക്തിയുടെ പേരാണ് തേജസ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഷാജി എംഎല്‍എ ആരോപണം ഉന്നയിച്ച ദിവസം മുതല്‍ ഇയാളെ കാണാനില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടില്‍ പോലിസ് എത്തി. ബന്ധുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. തേജസിന് മുംബൈയില്‍ ബന്ധങ്ങളുണ്ട്. അവിടേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

എട്ടാം ക്ലാസ് വരെ തേജസ് പഠിച്ചത് മുംബൈയിലാണ്. പയ്യന്നൂര്‍ കോളജില്‍ പഠിച്ചിരുന്ന വേളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. സിപിഎം അനുഭാവിയാണ്. പക്ഷേ, രാഷ്ട്രീയരംഗത്ത് നിലവില്‍ സജീവമല്ല. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. രണ്ടമാസം മുമ്പാണ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്. നാട്ടില്‍ ഇയാള്‍ക്ക് കാര്യമായ സുഹൃത്തുക്കളില്ല എന്നും പോലീസിന് വിവരം ലഭിച്ചു.

സിനിമാ നടനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; പണമിടപാട് തര്‍ക്കമെന്ന് സൂചന, പോലീസ് പറയുന്നത്

അതേസമയം, പോലീസിനെതിരെ കെഎം ഷാജി എംഎല്‍എ രംഗത്തുവന്നു. താന്‍ നല്‍കിയ പരാതി പെറ്റിക്കേസ് അന്വേഷിക്കുന്നത് പോലെയാണ് പോലീസ് അന്വേഷിക്കുന്നതെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. ഗൗരവത്തില്‍ എടുക്കാത്തതിനാല്‍ പോലീസ് അന്വേഷണവുമായി ഇനി സഹകരിക്കില്ല. താന്‍ നല്‍കിയ പരാതിയേക്കാള്‍ പോലീസിന് അന്വേഷിക്കാന്‍ താല്‍പ്പര്യം ശബ്ദം സന്ദേശം എങ്ങനെ തനിക്ക് ലഭിച്ചു എന്നതാണെന്ന് ഷാജി പറയുന്നു. അതേസമയം, വളപട്ടണം പോലീസ് പറയുന്നത് മറ്റൊന്നാണ്. രണ്ടുതവണ എംഎല്‍എയുമായി ബന്ധപ്പെട്ടു. മൊഴിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ അസൗകര്യം അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി

തേജസിനെ കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യ ദൗത്യം. ശേഷം പരാതിക്കൊപ്പം എംഎല്‍എ കൈമാറിയ ശബ്ദ സന്ദേശം തേജസിന്റെ ശബ്ദവുമായി ഒത്തുനോക്കും. തേജസിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ പാപ്പിനിശേരിയിലെ ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇതിന്റെ ശബ്ദരേഖ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഷാജി തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതി കണ്ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വളപട്ടണം പോലീസ് കേസെടുത്തത്.

തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ നേതാവ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് ഷാജി പരാതിയില്‍ പറയുന്നു. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. 10 ലക്ഷം ആദ്യം നല്‍കണമെന്നും സംഘം ആവശ്യപ്പെടുന്നത് ഓഡിയോ ക്ലിപ്പിലുണ്ടത്രെ. ആരാണ് കെഎം ഷാജി എംഎല്‍എയ്ക്ക് വിവരങ്ങള്‍ കൈമാറിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സിപിഎം ആണ് സംഭവത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ല. രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത. പാപ്പിനിശേരിയിലെ ഈ നേതാവിനെ തനിക്കറിയാം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണ് എന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട് എന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English summary
KM Shaji MLA death threat case: Police collects details of Thejas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X