കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയുടെ പരാതിയില്‍ തേജസിനെ തേടി പോലീസ്; ശബ്ദ പരിശോധന, എംഎല്‍എയുടെ മൊഴിയെടുക്കും

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരായ വധ ഭീഷണി കേസില്‍ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി. ഷാജി ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. പരാതിയില്‍ പറയുന്ന പാപ്പിനിശേരി സ്വദേശി തേജസിനെ കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യ ദൗത്യം. ശേഷം പരാതിക്കൊപ്പം എംഎല്‍എ കൈമാറിയ ശബ്ദ സന്ദേശം തേജസിന്റെ ശബ്ദവുമായി ഒത്തുനോക്കും. തേജസിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തേജസിന് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ കേസിന്റെ മാനം മാറും. ഗൂഢാലോചനയുടെ ശബ്ദ സന്ദേശം എങ്ങനെ കെഎം ഷാജിക്ക് ലഭിച്ചു എന്നും പോലീസ് അന്വേഷിക്കും. എംഎല്‍എയുടെ മൊഴി അടുത്ത ദിവസം തന്നെ എടുക്കുമെന്നാണ് പോലീസ് പറയുന്നത്.

km

തനിക്കെതിരെ പാപ്പിനിശേരിയിലെ ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇതിന്റെ ശബ്ദരേഖ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഷാജി തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതി കണ്ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഷാജിക്കെതിരായ ഭീഷണിയില്‍ ശക്തമായ അന്വേഷണം നടത്തണണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എംകെ മുനീര്‍ ആവശ്യപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്.

യെഡിയൂരപ്പയുടെ കൗണ്‍ഡൗണ്‍ തുടങ്ങി; മോദി പ്രഖ്യാപിക്കും, ഉടന്‍ തെറിക്കുമെന്ന് ബിജെപി എംഎല്‍എയെഡിയൂരപ്പയുടെ കൗണ്‍ഡൗണ്‍ തുടങ്ങി; മോദി പ്രഖ്യാപിക്കും, ഉടന്‍ തെറിക്കുമെന്ന് ബിജെപി എംഎല്‍എ

തന്നെ ഇല്ലാതാക്കാന്‍ കണ്ണൂരിലെ നേതാവ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന് ഷാജി പരാതിയില്‍ പറയുന്നു. പാപ്പിനിശേരി സ്വദേശിയായ നേതാവാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ഹിന്ദിയില്‍ സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. 10 ലക്ഷം ആദ്യം നല്‍കണമെന്നും സംഘം ആവശ്യപ്പെടുന്നത് ഓഡിയോ ക്ലിപ്പിലുണ്ടത്രെ. ആരാണ് കെഎം ഷാജി എംഎല്‍എയ്ക്ക് വിവരങ്ങള്‍ കൈമാറിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംകെ മുനീര്‍ എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു. സിപിഎം ആണ് സംഭവത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ല. രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത. പാപ്പിനിശേരിയിലെ ഈ നേതാവിനെ തനിക്കറിയാം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണ് എന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട് എന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

English summary
KM Shaji MLA death threat case: Police will take statement from MLA and search for Thejas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X